കൊച്ചി: ഹോസ്റ്റൽ ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ഞാറക്കൽ വലിയപറമ്പ് വീട്ടിൽ സുരേഷാണ് (50) പിടിയിലായത്. എറണാകുളം ടൗൺ നോർത്ത് പൊലീസ് ആണ് പിടികൂടിയത്.
പ്രതിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ഹോസ്റ്റലിൽ വെച്ച് അവിടത്തെ ജീവനക്കാരിയായ സ്ത്രീയെ പീഡിപ്പിച്ചുവെന്നും ചെറുത്തുനിൽക്കാൻ ശ്രമിച്ച പരാതിക്കാരിയെ ദേഹോപദ്രവം ഏൽപിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്.
Read Also : കാശ് വാങ്ങി വോട്ട് ചെയ്യൽ: നമ്മുടെ വിരൽ വെച്ച് സ്വന്തം കണ്ണുകളിൽ തന്നെ കുത്തുന്നത് പോലെയെന്ന് വിജയ്
എറണാകുളം ടൗൺ നോർത്ത് പൊലീസ് ഇൻസ്പെക്ടർ പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ എസ്.ഐ രതീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ വിനിത് അജിലേഷ്, ഉണ്ണികൃഷ്ണൻ, ആശ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments