ഈ ആഡംബര കാറിൽ ഇനി ചാറ്റ്ജിപിടി സേവനവും ആസ്വദിക്കാം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

മെഴ്സിഡീസിലെ ചാറ്റ്ജിപിടി മനുഷ്യൻ സംസാരിക്കുന്നതുപോലെ തന്നെ മറുപടികൾ നൽകുന്നതാണ്

പ്രമുഖ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്സിഡീസും ഓപ്പൺ എഐയും കൈകോർക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ കാറുകളിൽ ചാറ്റ്ജിപിടി സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കരാർ. മെഴ്സിഡീസ് ഉപഭോക്താക്കൾക്ക് കാറുമായി സംസാരിക്കാൻ കഴിയുന്ന തരത്തിൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റങ്ങളിലേക്ക് ചാറ്റ്ജിപിടി സംയോജിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്. വ്യക്തികൾക്ക് സമാനമായ രീതിയിൽ വിവിധ കാര്യങ്ങളോട് പ്രതികരിക്കാനും, ഇതിനായി വാഹനങ്ങളെ പ്രാപ്തരാക്കി ഉപഭോക്താക്കളിലേക്ക് കൂടുതൽ അടുപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.

നാവിഗേഷൻ ആപ്പുകളിൽ നിന്നും ദിശാസൂചനകൾ നൽകുന്ന മെക്കാനിക്കൽ ശബ്ദത്തിന് പകരം, മെഴ്സിഡീസിലെ ചാറ്റ്ജിപിടി മനുഷ്യൻ സംസാരിക്കുന്നതുപോലെ തന്നെ മറുപടികൾ നൽകുന്നതാണ്. നിലവിൽ, ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. പരീക്ഷണ കാലയളവിൽ ലഭിക്കുന്ന ഫലങ്ങളെ അടിസ്ഥാനപ്പെടുത്തി ഈ സംവിധാനം കൂടുതൽ രാജ്യങ്ങളിലേക്കും, മറ്റ് ഭാഷകളിലേക്കും എത്തിക്കുന്നതാണ്.

Also Read: വടക്കൻ സിക്കിമിൽ കനത്ത മണ്ണിടിച്ചിൽ: 3,500 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈന്യം

Share
Leave a Comment