Latest NewsNewsIndia

ഹിന്ദുരാഷ്ട്രം സാധ്യമാക്കാന്‍ എല്ലാ ഹിന്ദുക്കളും ഒരുമിക്കണം: ഛത്തീസ്ഗഢ് കോണ്‍ഗ്രസ് എംഎല്‍എ

റായ്പുര്‍: ഹിന്ദുരാഷ്ട്രം സാധ്യമാക്കാന്‍ എല്ലാ ഹിന്ദുക്കളും ഒരുമിക്കണമെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് എംഎല്‍എ. ഛത്തീസ്ഗഢിലെ ധര്‍ശിവയില്‍നിന്നുള്ള എംഎല്‍എ അനിത ശര്‍മയാണ് വിവാദ പ്രസ്താവന നടത്തിയത്. റായ്പുരില്‍ പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതിയുടെ ജന്മവാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അനിത ശര്‍മ.

‘നമ്മളെല്ലാവരും, എവിടെയാണെങ്കിലും, ഹിന്ദുരാഷ്ട്രം സാധ്യമാക്കാന്‍ പ്രതിജ്ഞ ചെയ്യണം. നമ്മള്‍ എല്ലാവരും ഹിന്ദുക്കള്‍ക്ക് വേണ്ടി സംസാരിക്കണം. ഹിന്ദുക്കള്‍ എല്ലാവരും ഒരുമിച്ച് വന്നാല്‍ മാത്രമേ നമുക്കത് സാധ്യമാവുകയുള്ളൂ’, അനിത ശര്‍മ വ്യക്തമാക്കി.

സംസ്ഥാനത്ത് നല്ല വേഗതയുള്ള ട്രെയിൻ വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു: കെ റെയിൽ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

എന്നാല്‍, അനിത ശര്‍മപ്രകടിപ്പിച്ചത്‌ അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും  കോണ്‍ഗ്രസ് പാര്‍ട്ടി ഭരണഘടനയ്‌ക്കൊപ്പമാണെന്നും ഛത്തീസ്ഗഢ് കോണ്‍ഗ്രസ് വക്താവ് സുശില്‍ ആനന്ദ് ശുക്ല പറഞ്ഞു.

‘അംബേദ്കറും നെഹ്‌റുവും രാജേന്ദ്രപ്രസാദും ചേര്‍ന്ന് നിര്‍മ്മിച്ച ഭരണഘടനയില്‍ പരാമര്‍ശിക്കുന്ന മതേതരത്വത്തിനൊപ്പമാണ് കോണ്‍ഗ്രസ്. ഓരോരുത്തര്‍ക്കും വ്യക്തിപരമായ ആശയങ്ങളുണ്ടാവാം. വ്യത്യസ്താശയങ്ങളെ പാര്‍ട്ടി ഉള്‍ക്കൊള്ളുന്നു,’ ആനന്ദ് ശുക്ല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button