Latest NewsNewsIndia

‘ആദിപുരുഷ്’ ഹിന്ദു ഇതിഹാസമായ രാമായണത്തെ അനാദരിക്കുന്ന ചിത്രം, നിർമ്മാതാക്കൾ രാഷ്ട്രത്തോട് മാപ്പ് പറയണമെന്ന് ശിവസേന എംപി

ന്യൂഡല്‍ഹി: ഹിന്ദു ഇതിഹാസമായ രാമായണത്തെ അനാദരിക്കുന്നതായിരുന്നു ‘ആദിപുരുഷ്’ എന്ന ചിത്രമെന്ന് ശിവസേന എംപി പ്രിയങ്ക ചതുർവേദി. സിനിമയുടെ നിർമ്മാതാക്കൾ രാഷ്ട്രത്തോട് മാപ്പ് പറയണമെന്നും പ്രിയങ്ക ചതുർവേദി ആവശ്യപ്പെട്ടു.

‘രാമായണത്തിലെ കഥാപാത്രങ്ങളോട് അനാദരവ് കാണിക്കുന്നതായിരുന്നു സിനിമയിലെ സംഭാഷണങ്ങൾ. ഹനുമാൻ അടക്കമുള്ള കഥാപാത്രങ്ങൾക്ക് പ്രചോചദനശൂന്യമായ സംഭാഷണങ്ങൾ നൽകിയ സംഭാഷണ രചയിതാവും, സംവിധായകനും രാജ്യത്തോട് മാപ്പ് പറയണം’ – ചതുർവേദി ട്വീറ്റ് ചെയ്തു.

‘വിനോദത്തിന്റെ പേരിൽ നമ്മുടെ ആരാധനാമൂർത്തികൾക്ക് ഇത്തരം സംഭാഷണങ്ങൾ നൽകിയതിലൂടെ ഓരോ ഇന്ത്യക്കാരന്റെയും വികാരങ്ങൾ വ്രണപ്പെടുകയാണ്. രാമനെ അടിസ്ഥാനമാക്കി ഒരു സിനിമ നിർമ്മിക്കുകയും ബോക്സോഫീസ് വിജയത്തിനായി മര്യാദയുടെ എല്ലാ അതിരുകളും മറികടക്കുകയും ചെയ്യുന്നത് അസ്വീകാര്യമാണ്’ – ചതുർവേദി കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button