Latest NewsIndia

ബുര്‍ഖയിട്ട് മെഡിക്കല്‍ കോളേജില്‍ ഡോ.ആയിഷ എന്ന പേരില്‍ കറങ്ങി നടന്നത് മൂന്നാഴ്ച, ഒടുവില്‍ ഇരുപത്തിയഞ്ചുകാരൻ പിടിയിൽ

ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറായി ചുറ്റിക്കറങ്ങിയ യുവാവ് പിടിയില്‍. ഡോ.ആയിഷ എന്ന പേരില്‍ ബുര്‍ഖ ധരിച്ച്‌ മൂന്നാഴ്ചയോളമാണ് ഇരുപത്തിയഞ്ചുകാരൻ മെഡിക്കല്‍ കോളേജില്‍ ചെലവഴിച്ചത്. ബുധനാഴ്ചയാണ് യുവാവിനെ തഹസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

താൻ സ്വവര്‍ഗ്ഗാനുരാഗിയാണെന്നും പുരുഷന്മാരുമായി ചങ്ങാത്തം കൂടാൻ സ്ത്രീവേഷം കെട്ടിയതായും പോലീസിനോട് പറഞ്ഞതായി തഹസില്‍ പെലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ആശുപത്രിയില്‍ നിയോഗിച്ചിരിക്കുന്ന മഹാരാഷ്ട്ര സെക്യൂരിറ്റി ഫോഴ്‌സിലെ (MSF)ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥരെ പോലും അമ്ബരപ്പിക്കുന്ന തരത്തില്‍ സ്ത്രീയോട് സാമ്യമുള്ളതായിരുന്നു പ്രതിയുടെ ശബ്ദം. ഇയാള്‍ വിവാഹിതനായിരുന്നുവെങ്കിലും ഭാര്യ ഉപേക്ഷിച്ചുപോയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വഞ്ചന, ആള്‍മാറാട്ടം എന്നീ വകുപ്പുകള്‍ ചുമത്തി തട്ടിപ്പുകാരനെതിരെ കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button