ഇന്നത്തെക്കാലത്ത് ഒട്ടുമിക്കയാളുകളും ഫിറ്റ്നെസ് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ്. അതിനായി നിരന്തരം പല വ്യായാമങ്ങളും ഭക്ഷണക്രമങ്ങളുമൊക്കെ പരീക്ഷിക്കാറുണ്ട്. അത്തരത്തില്‍ മിക്കവരും തെരഞ്ഞെടുക്കുന്ന ഒരു മാര്‍ഗമാണ് ഓട്ടം. എന്നാല്‍ ഓടാന്‍ തുടങ്ങും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ ആദ്യമായി ഓടാന്‍ തുടങ്ങുകയോ നീണ്ട ഇടവേളയ്ക്ക് ശേഷം അതിലേക്ക് തിരികെ വരികയോ ആണെങ്കില്‍ നിങ്ങളുടെ ഓട്ടത്തിന്റെ വേഗത സാവധാനത്തില്‍ സ്ഥിരതയോടെ വര്‍ദ്ധിപ്പിക്കുക എന്നത് പ്രധാനമാണ്.
Read Also: ഭര്‍ത്താവിനൊപ്പം ജീവിക്കുമ്പോഴും ആഷിയയ്ക്ക് ഭര്‍ത്താവിന്റെ അനുജനുമായി ലൈംഗികബന്ധം
1. സാവധാനം ആരംഭിക്കുക: പുതിയ ആളുകള്‍ ഓടാന്‍ തുടങ്ങുമ്പോള്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകള്‍ ആദ്യം തന്നെ വളരെ വേഗത്തില്‍ ഓടാന്‍ തുടങ്ങുന്നു എന്നതാണ്. ഇത് ചെയ്യുന്നത് ഒഴിവാക്കുക. ഓട്ടം നിങ്ങളുടെ ശരീരത്തില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുന്നു. ആദ്യം കുറഞ്ഞ ദൂരത്തിലും കുറഞ്ഞ വേഗതയിലും ഓടാന്‍ തുടങ്ങുക പിന്നീട് കാലക്രമേണ നിങ്ങളുടെ വേഗതയും ദൂരവും വര്‍ദ്ധിപ്പിക്കാവുന്നതാണ്.
2. നിങ്ങളുടെ ഷൂസ് ശ്രദ്ധിക്കുക: സുഖപ്രദമായയി ഓടാന്‍ നല്ല ഷൂ ഉപയോഗിക്കേണ്ടതാണ്.
തെറ്റായി ഷൂ ധരിക്കുന്നത് കാല്‍മുട്ട്, നട്ടെല്ല് എന്നിവയുടെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നിങ്ങള്‍ക്ക് സ്വതന്ത്രമായി ഓടാന്‍ കഴിയുന്ന സുഖപ്രദമായ ഷൂസുകളും വസ്ത്രങ്ങളും ധരിക്കുക.
3. വാം അപ് :നിങ്ങള്‍ ഓടാന്‍ തുടങ്ങും മുമ്പ് വാം അപ് ചെയ്യേണ്ടതാണ്. ജോഗിംഗ്, സ്ട്രെച്ചുകള്‍ എന്നിവയൊക്കെ ചെയ്യാവുന്നതാണ്. ഓടുമ്പോള്‍ ക്ഷീണം അനുഭവപ്പെട്ടാല്‍ അല്‍പനേരം വിശ്രമിക്കാന്‍ ശ്രമിക്കുക.
ഓട്ടത്തിന്റെ ഗുണങ്ങള്‍
1. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു- ഓട്ടം തലച്ചോറില്‍ എന്‍ഡോര്‍ഫിനുകള്‍ എന്ന രാസവസ്തു പുറത്തുവിടുകയും ഇത് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും.കൂടാതെ, ഉത്കണ്ഠ, വിഷാദം എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാനും കഴിയും.
2. കലോറി കുറയ്ക്കുന്നു- ശരീരഭാരം കുറയ്ക്കാനും കലോറി എരിച്ചുകളയാനും ഒരു മികച്ച മാര്‍ഗമാണ് ഓട്ടം. ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെയും മെച്ചപ്പെടുത്തുന്നു.
3. ഊര്‍ജം വര്‍ദ്ധിപ്പിക്കുന്നു – ഓട്ടം പേശികളിലേക്കുള്ള രക്തചംക്രമണവും ഓക്സിജന്റെ ഒഴുക്കും മെച്ചപ്പെടുത്തി ഊര്‍ജ്ജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
4. ഉറക്കം മെച്ചപ്പെടുത്തുന്നു -ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അതുവഴി മെച്ചപ്പെട്ട ആരോഗ്യം കൈവരിക്കുന്നതിനും ഓട്ടം സഹായിക്കും.
Post Your Comments