ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടാനൊരുങ്ങുകയാണ് കേന്ദ്രം. ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് മതസംഘടനകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞ് 21ാം നിയമ കമ്മീഷൻ ഉത്തരവിറക്കി.
വിഷയത്തിന്റെ പ്രസക്തിയും പ്രാധാന്യവും വിഷയത്തെക്കുറിച്ചുള്ള വിവിധ കോടതി ഉത്തരവുകളും കണക്കിലെടുത്ത്, നിർദേശങ്ങൾ തേടുന്നത് കരുതുന്നുവെന്ന് 22-ാമത് നിയമ കമ്മീഷൻ അറിയിച്ചു. മുപ്പത് ദിവസത്തിനകം നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കണമെന്നാണ് നിയമ കമ്മീഷന്റെ ഉത്തരവിലുള്ളത്. വിഷയത്തില്‍ മുന്‍ കമ്മീഷന്‍ നല്‍കിയ കണ്‍സല്‍ട്ടേഷന്‍ പേപ്പറിന് മൂന്ന് വര്‍ഷത്തിലേറെ പഴക്കമുള്ള സാഹചര്യത്തിലാണിത്. മുന്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയുടെ നേതൃത്വത്തിലുള്ളതാണ് നിലവിലെ നിയമ കമ്മീഷന്‍.
2016 ജൂൺ 17 ലെ റഫറൻസ് നിയമ-നീതി മന്ത്രാലയം അയച്ചതിന് ശേഷം, 22-ാമത് ലോ കമ്മീഷൻ യുസിസിയുടെ വിഷയം പരിശോധിച്ച് വരികയാണെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. വിഷയത്തിൽ മതസംഘടനകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അവരുടെ കാഴ്ചപ്പാടുകളും ആശയങ്ങളും തേടാൻ തീരുമാനിച്ചിരിക്കുകയാണ്. താൽപ്പര്യവും സന്നദ്ധതയും ഉള്ളവർക്ക് നോട്ടീസ് ലഭിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ അവരുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കാമെന്നും നോട്ടീസിൽ കൂട്ടിച്ചേർത്തു. membersecretary-lci@gov.in എന്ന ഇ-മെയില്‍ വഴിയാണ് ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച അഭിപ്രായങ്ങള്‍ കമ്മീഷൻ സമര്‍പ്പിക്കാം പൊതുജനങ്ങൾക്ക് അവസരമുള്ളത്. നേരത്തെ ഏക സിവില്‍ കോഡ് യാഥാര്‍ത്ഥ്യമാക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമിതിയെയും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
Post Your Comments