
കൊച്ചി: ഹോട്ടല്‍ മുറിയില്‍ നിന്ന് എം ഡി എം എയുമായി യുവാവും യുവതിയും പിടിയില്‍. എറണാകുളം ആലുവ ആലങ്ങാട് മാളികം പീടിക മണത്താട്ട് വീട്ടില്‍ തൗഫൂഖ് (27) ബംഗളൂരു ഡോണ്‍ ബോസ്‌കോ ചര്‍ച്ച് കെ എച്ച് ബി ക്വാര്‍ട്ടേഴ്‌സ് ബ്ലോക്ക് അഞ്ച് നമ്പര്‍ 146 ല്‍ താമസിക്കുന്ന സമീറാബി (23) എന്നിവരാണ് പിടിയിലായത്.
Read Also: കാർ കത്തിനശിച്ചു: തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാർ
ഇടപ്പള്ളി ടോളിലെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് കളമശ്ശേരി പൊലീസ് ഇരുവരെയും പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലിലെത്തിയത്. റൂമിലെത്തിയപ്പോള്‍ ഇരുവരും അസ്വാഭാവികമായി പെരുമാറി. തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് 530 മില്ലിഗ്രാം എം ഡി എം എ കണ്ടെടുത്തത്.
Post Your Comments