KeralaLatest NewsNews

വിമാനത്താവളം വഴി സ്വർണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഡിആർഐ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാരായ അനീഷ് , നിധിന്‍ എന്നിവരെയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. കൊച്ചിയിലെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. രണ്ട് ദിവസം മുന്‍പ് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച നാല് കിലോ സ്വര്‍ണം പിടികൂടിയതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ചോദ്യം ചെയ്യല്‍.

Read Also: സ്ത്രീകളിൽ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നതിന് ഈ വഴികൾ മനസിലാക്കാം

പിടിയിലായ പ്രതികള്‍ വിമാനത്താവളത്തില്‍ വെച്ച് ബഹളം വെച്ചിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചതിച്ചെന്നാണ് മൂന്ന് പേര്‍ ബഹളം വെച്ചത്. ഇവരെ പിന്നീട് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഈ ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ തങ്ങളെ മുന്‍പും സ്വര്‍ണം കടത്താന്‍ സഹായിച്ചിട്ടുണ്ടെന്ന് പ്രതികള്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം തുടങ്ങിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button