
തിരുവനന്തപുരം: കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട കേസിലെ പ്രതി എസ്എഫ്ഐ ഏരിയ സെക്രട്ടറി വിശാഖിന്റെ അറസ്റ്റ് ഈ മാസം ഇരുപതുവരെ തടഞ്ഞ് ഹൈക്കോടതി.
വിശാഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹർജിയിലാണ് ഹൈക്കോടതി വിധിപറഞ്ഞത്. വിശദമായ കേസ് ഡയറി സമർപ്പിക്കണമെന്ന് കോടതി സർക്കാരിനോട് നിർദേശിക്കുകയും ചെയ്തു.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി ജയിച്ച അനഘ എന്ന പെൺകുട്ടിയക്ക് പകരം വിശാഖിന്റെ പേര് പ്രിൻസിപ്പൽ ജിജെ ഷൈജു സർവകലാശാലയ്ക്ക് കൈമാറുകയായിരുന്നു. കേസിൽ വിശാഖ് രണ്ടാം പ്രതിയാണ്. ഷൈജുവിനെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് നീക്കുകയും വിശാഖിനെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. നേരത്തെ കോളേജ് പ്രിൻസിപ്പലും മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു.
Post Your Comments