ജമ്മുകാശ്മീരിലെ കത്രയിൽ ഭൂചലനം: ആളപായമില്ല

കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ ജമ്മുകാശ്മീരിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു

ജമ്മുകാശ്മീരിനെ പിടിച്ചു കുലുക്കി വീണ്ടും ഭൂചലനം. തുടർച്ചയായ രണ്ടാം തവണയാണ് ഭൂചലനം അനുഭവപ്പെടുന്നത്. ഇന്ന് പുലർച്ചെ 2.20 ഓടെയാണ് കാശ്മീരിലെ കത്രയിൽ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ  4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ, നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഏതാനും മിനിറ്റുകൾ മാത്രമാണ് ഭൂചലനം നീണ്ടുനിന്നത്. നാഷണൽ സെന്റർ ഫോർ സീസ്മോളജി പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, കത്രയിൽ നിന്നും 81 കിലോമീറ്റർ അകലെ തെക്കുകിഴക്ക് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ ജമ്മുകാശ്മീരിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഉച്ചതിരിഞ്ഞ് 1.30 ഓടെയാണ് ഭൂചലനം ഉണ്ടായത്. ജമ്മു കാശ്മീരിലെ കിഷ്ത്വാറിന്റെ തെക്കുകിഴക്ക് ഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഭൂകമ്പത്തിന്റെ പ്രകമ്പനം ഡൽഹിയിലും ഉത്തരേന്ത്യയിലും അനുഭവപ്പെട്ടു. പഞ്ചാബിലെ പതാൻകോട്ടാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

Also Read: തൃശൂരിൽ തെരുവുനായ ആക്രമണം: വയോധികൻ ഉൾപ്പെടെ രണ്ടുപേർക്ക് പരുക്ക്

Share
Leave a Comment