ബംഗളൂരു: യാത്രക്കാരനെ ഓട്ടോ ഡ്രൈവർ കുത്തിക്കൊലപ്പെടുത്തി. യാത്രാക്കൂലി സംബന്ധിച്ച തർക്കമാണ് കൊലപാതത്തിന് കാരണം. കഴിഞ്ഞ ദിവസം ബംഗളൂരുവിലാണ് സംഭവം നടന്നത്. ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളായ രണ്ട് യുവാക്കളായിരുന്നു ഓട്ടോയിൽ യാത്ര ചെയ്തത്. യാത്രാ നിരക്കിനെ ചൊല്ലി തർക്കം രൂക്ഷമായതിന് പിന്നാലെ യാത്രക്കാരെ ഡ്രൈവർ ആക്രമിച്ചു.
രണ്ടു പേർക്കും ആക്രണത്തിൽ പരിക്കേറ്റു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഒരാൾ മരിച്ചത്. ബംഗളൂരുവിലെ മജെസ്റ്റിക്കിൽ നിന്ന് യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിലേക്കാണ് യുവാക്കൾ ഓട്ടോ വിളിച്ചത്. ലക്ഷ്യസ്ഥാനത്ത് എത്തിയതോടെയാണ് യാത്രാക്കൂലിയുമായി ബന്ധപ്പെട്ട് തർക്കം ആരംഭിച്ചത്.
Post Your Comments