കാസർഗോഡ്: കാസർഗോഡ് എംഡിഎംഎ വേട്ട. മഞ്ചേശ്വരത്താണ് സംഭവം. ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു വന്ന 1.801 ഗ്രാം എംഡിഎംഎ എക്‌സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി.
Read Also: യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർമാരുടെ പരാതിക്ക് പരിഹാരം! മോണിറ്റൈസേഷൻ പോളിസിയിൽ ഇളവുകൾ പ്രഖ്യാപിച്ചു
കൂടൽമാർക്കള പെർമുദേ സ്വദേശി വിഷുകുമാർ പി ആണ് അറസ്റ്റിൽ ആയത്. കുമ്പള റെയിഞ്ചിന്റെ ഇൻസ്‌പെക്ടർ വി വി പ്രസന്നകുമാർ നേതൃത്വം കൊടുത്ത സംഘത്തിൽ പ്രിവന്റിവ് ഓഫീസർമാരായ എം രാജീവൻ, എം വി സുധീന്ദ്രൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സിജു കെ, രാഹുൽ ടി എന്നിവർ ഉണ്ടായിരുന്നു.
അതേസമയം, ഹോസ്ദുർഗിൽ പനയാൽ പെരിയാട്ടടുക്കം മുനിക്കൽ ദേശത്ത് 3 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കാറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് ഹോസ്ദുർഗ്ഗ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ദിലീപും സംഘവും ചേർന്നാണ് കണ്ടെത്തിയത്. ഹോസ്ദുർഗ് സർക്കിൾ ഓഫീസിൽ ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. വാഹനത്തിൽ കഞ്ചാവ് സൂക്ഷിച്ചയാളെക്കുറിച്ച് അന്യേഷണം ആരംഭിച്ചിട്ടുണ്ട്. സംഘത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷാജി കെ വി, ജിജിത്ത് കുമാർ, സിജിൻ എന്നിവർ ഉണ്ടായിരുന്നു.
Post Your Comments