Latest NewsKeralaNews

കാറുകളുടെ മത്സരയോട്ടം, കൊച്ചിയില്‍ വാഹനം പാലത്തിലിടിച്ച്‌ കത്തിനശിച്ചു

പാലത്തിന്റെ കൈവരിയില്‍ ഇടിച്ചതിന് പിന്നാലെ കാറില്‍ നിന്ന് തീ ഉയരുകയായിരുന്നു

കൊച്ചി: പനമ്പിള്ളി നഗറില്‍ കാറുകളുടെ മത്സരയോട്ടം. മത്സരയോട്ടത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പാലത്തിലിടിച്ച്‌ കത്തി നശിച്ചു. തൊടുപുഴ സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വാഹനത്തില്‍ നിന്ന് തീ ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഉടന്‍ തന്നെ പുറത്തേയ്ക്ക് ഓടി. അതിനാൽ ആളപായമുണ്ടായില്ല.

READ ALSO: സ്ത്രീബന്ധവും ലൈംഗികാതിക്രമ പരാതിയും: സിപിഐ നേതാവിനെ പുറത്താക്കി

പനമ്പിള്ളി റോഡില്‍ നിന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ റോഡിലേക്ക് കടക്കുന്നതിനിടെയുള്ള പാലത്തില്‍ വച്ചാണ് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചത്. പാലത്തിന്റെ കൈവരിയില്‍ ഇടിച്ചതിന് പിന്നാലെ കാറില്‍ നിന്ന് തീ ഉയരുകയായിരുന്നു. കാര്‍ പൂര്‍ണമായി കത്തി നശിച്ചു. മത്സരയോട്ടത്തിനിടെയാണ് ഈ അപകടം സംഭവിച്ചതാന്നു പൊലീസ് പ്രതികരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button