KeralaLatest NewsNews

സ്‌പോർട്‌സ് ക്വാട്ട: ഭിന്നശേഷി താരങ്ങൾക്ക് മാറ്റിയ തസ്തികയിൽ പരിക്കേറ്റവരെയും പരിഗണിക്കും, തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: സ്‌പോർട്‌സ് ക്വാട്ട നിയമനത്തിൽ ഭിന്നശേഷിക്കാരായ കായികതാരങ്ങൾക്കായി മാറ്റിവച്ച തസ്തികകളിലേക്ക് പരിക്കു കാരണം കായികജീവിതത്തിൽ നിന്ന് പിന്മാറേണ്ടി വരുന്നവരെ കൂടി പരിഗണിക്കാൻ അനുമതി നൽകി മന്ത്രിസഭായോഗം. മെഡിക്കൽ ബോർഡിന്റെ ശുപാർശ പ്രകാരമായിരിക്കണം ഇവരെ പരിഗണിക്കേണ്ടത്. അതിനായി സ്‌പോട്‌സ് ക്വാട്ട നിയമന വ്യവസ്ഥകളിൽ ആവശ്യമായ ഭേദഗതി വരുത്താമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Read Also: അന്ന് കരിഓയില്‍ ഒഴിച്ചും ചെകിട്ടത്തടിച്ചും ഓടിച്ചു, ഇന്ന് കടംവാങ്ങാന്‍ ഇരക്കുന്നു: പരിഹസിച്ച് കെ സുധാകരൻ

മന്ത്രിസഭാ യോഗത്തിലെ മറ്റ് പ്രധാന തീരുമാനങ്ങൾ:

നിയമനം

ദേശീയ തലത്തിൽ ജൂനിയർ വിഭാഗത്തിൽ അത് ലറ്റിക് കായിക ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയി കായികതാരം സ്വാതി പ്രഭയ്ക്ക് കായികയുവജനകാര്യ വകുപ്പിന് കീഴിലുള്ള സ്‌പോർട്‌സ് കേരള ഫൗണ്ടേഷനിൽ ക്ലറിക്കൽ തസ്തിക സൃഷ്ടിച്ച് നിയമനം നൽകും. മത്സരത്തിൽ പങ്കെടുക്കുമ്പോൾ ട്രാക്കിൽ വെച്ച് നട്ടെല്ലിന് പരിക്ക് പറ്റി കായിക രം?ഗത്തു നിന്ന് പിൻമാറേണ്ടി വന്ന താരമാണ് സ്വാതിപ്രഭ.

റവന്യു വകുപ്പിന്റെയും ലാൻഡ് ബോർഡ് ഓഫീസിന്റെയും നിയന്ത്രണത്തിൽ പ്രവർത്തിച്ചു വരുന്ന വിവിധ ഓഫീസുകളിലെ 688 താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി നൽകി.

മാവേലിക്കര രാജാരവിവർമ്മ സെന്റർ ഓഫ് എക്‌സലൻസ് ഫോർ വിഷ്വൽ ആർട്‌സ് സ്ഥാപനത്തിന് കേരള സർവ്വകലാശാലയുടെ പേരിൽ 66 സെന്റ് ഭൂമി 15 വർഷത്തേക്ക് പാട്ടത്തിന് നൽകും.

ജോൺ വി സാമുവൽ ഐഎഎസിനെ ഭൂജലവകുപ്പ് ഡയറക്ടറായി ഒരു വർഷത്തേക്ക് കൂടി തുടരാൻ അനുമതി നൽകി.

ഖാദി ബോർഡിൽ 11-ാം ശമ്പള പരിഷ്‌ക്കരണം നടപ്പാക്കിയതിലെ അപാകത പരിഹരിക്കുവാൻ തീരുമാനിച്ചു.

ആരോഗ്യവകുപ്പിൽ 9 പുതിയ വാഹനങ്ങൾ വാങ്ങാൻ അനുമതി.

Read Also: വാഹന പരിശോധന സംബന്ധിച്ച് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ച് മനുഷ്യാവകാശ കമ്മീഷന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button