Latest NewsKeralaNews

തൊട്ടിൽ പൊട്ടി ആറ് മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണെന്ന് പറഞ്ഞിട്ടും മറുപടിയില്ല: സ്ഥാപനത്തിനെതിരെ ആരോപണവുമായി യുവതി

ഇതാണോ Born Babies കൈക്കുഞ്ഞുങ്ങൾക്ക് നൽകുന്ന സുരക്ഷ???

കുഞ്ഞുങ്ങൾക്ക് വേണ്ടി ഏറ്റവും മികച്ചത് സ്വാന്തമാക്കാനാണ് ഓരോ അമ്മമാരും ശ്രമിക്കുന്നത്. എന്നാൽ കുഞ്ഞുങ്ങൾക്ക് വേണ്ടി ഗുണമേന്മയില്ലാത്ത ഉത്പന്നം വിൽപ്പനയ്ക്ക് വച്ച സ്ഥാപനത്തിനെതിരെ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് ഒരു യുവതി. ആറ് മാസം പ്രായമായ കുഞ്ഞ് തൊട്ടിൽ പൊട്ടി താഴേക്ക് വീണ സംഭവവും, ഇത് വിളിച്ച് അറിയിച്ചപ്പോൾ അത് വാങ്ങിയ കടയിൽ നിന്നും നേരിട്ട ദുരനുഭവവുമാണ് ലക്ഷ്മീ നാരായണൻ എന്ന യുവതി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്.

read also: അഴിമതി ആരോപണം: സിപിഎം നിയന്ത്രണത്തിലുള്ള മുട്ടത്തറ സഹകരണ ബാങ്ക് പിരിച്ചു വിട്ടു

 ഫേസ് ബുക്ക് കുറിപ്പ് ,

ഇതാണോ Born Babies കൈക്കുഞ്ഞുങ്ങൾക്ക് നൽകുന്ന സുരക്ഷ???

അമ്മയും അച്ഛനും Dipin Damodharan നോക്കി നിൽക്കെ 6 മാസം പ്രായമുള്ള കുഞ്ഞു തൊട്ടിൽ പൊട്ടി താഴേക്ക് വീഴുക !ഒട്ടും സുഖകരമല്ലാത്ത കാഴ്ചയാണ് അത്.. കയ്യെത്തും ദൂരത്ത് ഉണ്ടായുരുന്നിട്ടും നിമിഷനേരം കൊണ്ട് നചികേത് ആര്യൻ എന്ന ഞങ്ങളുടെ മകൻ, പൊളിഞ്ഞു വീണ തൊട്ടിലിനൊപ്പം നിലംപറ്റിയത് കണ്ട ഷോക്കിൽ നിന്നും ഞാനും ഡിപിനും ഇത് വരെ കരകയറിയിട്ടില്ല.. ഇനി വൈകാരികത മാറ്റി വച്ച് പറയട്ടെ..
5 മാസങ്ങൾക്ക് മുൻപാണ് കലൂർ – കടവന്ത്ര റോഡിൽ പ്രവർത്തിക്കുന്ന Born Babies എന്ന സ്ഥാപനത്തിൽ നിന്നും 8000 രൂപ MRP വില വരുന്ന മൾട്ടി പർപ്പസ് സ്റ്റാൻഡ് സ്‌റ്റൈൽ ക്രിബ് വാങ്ങുന്നത്. കുഞ്ഞിന് വേണ്ടി ആദ്യമായി വാങ്ങുന്ന തൊട്ടിൽ ആയതിനാലും അവന്റെ സുരക്ഷ അത്രക്ക് വലുതായതിനാലും പല തവണ ചോദിച്ചുറപ്പാക്കി നട്ടിന്റെയും ബോൾട്ടിന്റെയും ഫ്രയിമിന്റെയും ഒക്കെ ബലത്തിൽ ഉറപ്പ് കിട്ടിയ ശേഷമാണ് പ്രോഡക്റ്റ് വാങ്ങുന്നത്.ഓൻലൈനിൽ വാങ്ങിയാൽ മതിയായ സുരക്ഷ ഇല്ലെങ്കിലോ എന്ന് കരുതിയാണ് നേരിട്ട് കടയിൽ നിന്നും വാങ്ങാൻ തീരുമാനിച്ചത്.

കൈ കുഞ്ഞായിരിക്കുന്ന അവസ്ഥയിൽ മുകൾ ഭാഗത്ത് വരുന്ന തൊട്ടിൽ ഉപയോഗിക്കാം.കുഞ്ഞു തൊട്ടിൽ പ്രായം കഴിഞ്ഞാൽ 4 വയസ് വരെ സെക്കൻഡ് പാർട്ട് ആയി വരുന്ന ഭാഗം കട്ടിൽ ആയി ഉപയോഗിക്കാം എന്നായിരുന്നു Born Babies എന്ന സ്ഥാപനo പറഞ്ഞത്.

കാറ്റലോഗ് നോക്കി നിങ്ങൾക്ക് സ്വയം തൊട്ടിൽ ഫിറ്റ് ചെയ്യാൻ കഴിയുമെന്ന് ഷോപ്പിൽ നിന്നും പറഞ്ഞെങ്കിലും കുഞ്ഞിന്റെ കാര്യത്തിൽ റിസ്‌ക് എടുക്കാൻ താൽപ്പര്യം ഇല്ലാത്തതിനാൽ കടയിൽ നിന്നും ടെക്‌നിഷ്യനെ വിടാൻ ആവശ്യപ്പെട്ടു. അത് പ്രകാരം 2 പേർ വീട്ടിൽ എത്തിയാണ് തൊട്ടിൽ ഫിറ്റ് ചെയ്തത്. ആ സമയത്തും തൊട്ടലിന്റെ ബലം, ഉറപ്പ് എന്നിവയുടെ കാര്യത്തിൽ സ്റ്റാഫുകൾ വേണ്ടത്ര ഉറപ്പ് നൽകുകയും 4 വയസ് വരെ ഉപയോഗിക്കാം എന്ന് ആവർത്തിച്ചു പറയുകയും 13 കിലോ ഒക്കെ ഭാരം താങ്ങും എന്ന് പറയുകയും ചെയ്തു.

തൊട്ടിൽ വാങ്ങി ആദ്യത്തെ 3 മാസം വല്ലപ്പോഴും ഫോട്ടോ എടുക്കാൻ കിടത്തും എന്നല്ലാതെ കുഞ്ഞതിൽ കിടന്നിട്ടില്ല..അടുത്തിടെയാണ് മോൻ തൊട്ടിലിൽ കിടക്കാൻ തുടങ്ങിയത്..ഇപ്പോൾ അവന് പ്രായം 6 മാസം കഴിഞ്ഞതെ ഉള്ളു, ഭാരം 9 കിലോയിൽ താഴെ മാത്രം. കഴിഞ്ഞ ദിവസം കുഞ്ഞിനെ തൊട്ടിലിൽ കിടത്തിൽ നിമിഷങ്ങൾക്കുള്ളിലാണ് ഒരു കാരണവും കൂടാതെ തൊട്ടിൽ പൊട്ടി താഴേക്ക് വീഴുന്നത്…പെട്ടെന്നുള്ള വീഴ്ചയിൽ മോൻ വല്ലാതെ ഭയന്നു..എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായി ഞങ്ങൾ..മോനെ എടുത്ത് അവന്റെ പേടിയും കരച്ചിലും മാറ്റുമ്പോഴും ഇത്തരമൊരു അപകടം ഞങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല..

4 വയസ് പ്രായം വരെ (ചുരുങ്ങിയത് 3 വയസ് വരെ എങ്കിലും) ഉപയോഗിക്കാൻ കഴിയുമെന്ന് സ്ഥാപനം ഉറപ്പ് പറഞ്ഞ കട്ടിൽ ഭാഗത്തിന്റെ ബേസ് ഫ്രെയിം ആണ് പൊട്ടി താഴേക്ക് വീണത്..ആ കട്ടിൽ ഫ്രയിമിന്റെ ഉള്ളിലുള്ള തൊട്ടിലിൽ കിടക്കുന്ന അവസ്ഥയിലായിരുന്നു നചികേത്.

ഇക്കാര്യം Born Babies എന്ന സ്ഥാപനത്തിൽ വിളിച്ചു പറഞ്ഞപ്പോൾ ഉള്ള അവരുടെ നിരുത്തരവാദിത്വ പരമായ സമീപമാണ് ഈ പോസ്റ്റിന് ആധാരം.4 വയസ് വരെ ഉപയോഗിക്കാം എന്നുറപ്പ് പറഞ്ഞ മൾട്ടി പർപ്പസ് ക്രിബിൽ നിന്നും 6 മാസക്കാരൻ താഴെ വീണെന്ന് പറഞ്ഞപ്പോൾ , ഫോട്ടോസ് അയക്കാൻ ആവശ്യപ്പെട്ടു..അത് പ്രകാരം ഞങ്ങൾ ഫോട്ടോസ് അവർക്ക് whatsapp അയച്ചിട്ട് ഇന്നേക്ക് 4 ദിവസം! ഇത് വരെ അവർ ആ ഫോട്ടോകൾ നോക്കുകയോ ഞങ്ങളെ വിളിക്കുകയോ ചെയ്തിട്ടില്ല!

കുഞ്ഞുങ്ങൾക്ക് വേണ്ടി, കുഞ്ഞുങ്ങളുടെ മാത്രം ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനമാണ് born babies, കലൂർ അല്ലാതെ എറണാകുളത്ത് മറ്റ് ബ്രാഞ്ചുകൾ ഉണ്ട്..കൈക്കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഇത്രയും നിരുത്തരവാദിത്വ സമീപനം സ്വീകരിക്കുന്ന ഒരു സ്ഥാപനത്തെ എങ്ങനെയാണ് വിശ്വസിക്കേണ്ടത്??
രണ്ടടി ഉയരത്തിൽ നിന്നും കൈക്കുഞ്ഞു താഴേക്ക് വീഴും എന്ന ഉറപ്പാണ് BorN Babies എന്ന സ്ഥാപനം ഞങ്ങൾ മുടക്കിയ പണത്തിനു ഞങ്ങൾക്ക് തന്നത്.അവർ ആവശ്യപ്പെട്ട പ്രകാരം അയച്ച ഫോട്ടോസ് നോക്കി , സാമാന്യ മര്യാദയുടെ പേരിലെങ്കിലും കുഞ്ഞിന് ആപത്ത് വല്ലതും പറ്റിയോ എന്നൊരു ചോദ്യം പോലും ചോദിക്കാൻ മാന്യത കാണിക്കാത്ത ഈ സ്ഥാപനം കുഞ്ഞുങ്ങൾ വേണ്ട പരിരക്ഷ നൽകുന്നു എന്ന് ഇനിയും പരസ്യം ചെയ്യരുത്!

കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം…നചികേത് അർഹിക്കുന്ന നീതി ഈ ചെറുപ്രായത്തിൽ അവന് കിട്ടുക തന്നെ വേണം! ഇത്ര ഗുണമേന്മയില്ലാത്ത ഉൽപ്പന്നങ്ങൾ വിൽക്കാൻ ഒരു സ്ഥാപനവും ശ്രമിക്കരുത്!

 

shortlink

Related Articles

Post Your Comments

Related Articles


Back to top button