Latest NewsKeralaNews

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരിമരുന്ന് കൊടുത്ത് പീഡിപ്പിച്ചു: മുസ്ലിം ലീഗ് നേതാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ മുസ്ലിം ലീഗ് നേതാവ് അറസ്റ്റില്‍. കാസര്‍കോട് മുളിയാറിലെ മുസ്ലിം ലീഗ് നേതാവ് എസ്.എം മുഹമ്മദ് കുഞ്ഞിയെ ആണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ് മെയ് 21നാണ് ആദൂര്‍ പൊലീസ് പതിനാലുകാരന്റെ പരാതിയില്‍ പോക്‌സോ വകുപ്പ് പ്രകാരം മുഹമ്മദ് കുഞ്ഞിക്കെതിരെ കേസെടുത്തത്.

Read Also: മസ്തിഷ്‌ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം ചെയ്‌തെന്ന പരാതി: ആശുപത്രിയ്ക്കും ഡോക്ടർമാർക്കുമെതിരെ കേസ്

പരാതിക്കാരനായ കുട്ടി രക്ഷിതാക്കള്‍ക്കൊപ്പമാണ് ആദൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. അറസ്റ്റിലായ മുഹമ്മദ് കുഞ്ഞി മുളിയാര്‍ പഞ്ചായത്ത് അംഗമാണ് എസ്.എം മുഹമ്മദ് കുഞ്ഞി. മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ പ്രസിഡന്റായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ പൊവ്വല്‍ സ്വദേശി തയിഷീറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മയക്കുമരുന്ന് നല്‍കി തന്നെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കുട്ടിയുടെ പരാതിയില്‍ ആദൂര്‍ പൊലീസ് പോക്സോ പ്രകാരം കഴിഞ്ഞ മാസമാണ് ലീഗ് നേതാവിനെതിരെ കേസെടുത്തത്. ഏപ്രില്‍ 11-ന് രാത്രി പത്തരയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നാണ് പരാതിയിലുള്ളത്. തന്റെ വീട്ടിനടുത്തുള്ള ക്രഷറില്‍ കൊണ്ടുപോയാണ് മുഹമ്മദ് കുഞ്ഞി പതിനാലുകാരനെ പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button