ഹൈദരാബാദ്. തെലുങ്കാനയിലെ വികാരാബാദ് ജില്ലയില്‍ 19 കാരിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. കഴുത്തറുത്ത നിലയിലാണ് മൃതദേഹം. കണ്ണുകള്‍ സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തിപ്പൊട്ടിച്ചിരുന്നു. നഴ്‌സിങ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട ജുട്ടു സിരിഷ. കാലാപ്പുര്‍ എന്ന ഗ്രാമത്തിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
പെണ്‍കുട്ടി അമ്മയ്ക്ക് രോഗം വന്നതിനെ തുടര്‍ന്ന് രണ്ട് മാസം മുമ്പ് പഠനം നിര്‍ത്തിയതായിട്ടാണ് വിവരം. ശനിയാഴ്ച രാത്രി മുതല്‍ സിരിഷയെ കാണാതായി. വീട്ടുകാരെ അറിയിക്കാതെയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും പോയത്. തിരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്തുവാന്‍ സാധിച്ചില്ല.
തുടര്‍ന്ന് കുട്ടിയുടെ വസ്ത്രം നാട്ടുകാര്‍ കുളത്തിന് സമീപം കണ്ടെത്തുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടെന്ന് പോലീസ് പറയുന്നു. അതേസമയം കേസില്‍ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയിലാണ്. ഇയാളെ ചോദ്യം ചെയ്തു വരുകയാണ്.
സംഭവത്തെക്കുറിച്ച് സിരിഷയുടെ സഹോദരിയും ബന്ധുക്കളും പറഞ്ഞത് ഇങ്ങനെ,
സിരിഷയുടെ മാതാവിന് സുഖമില്ലാതെ ചികിത്സയിലാണ്. നേഴ്സിങ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഇതിനെ തുടർന്ന് രണ്ടുമാസമായി ആശുപത്രിയിൽ അമ്മയ്‌ക്കൊപ്പമാണ്. എന്നാൽ ശനിയാഴ്ച തിരികെയെത്തിയ സിരിഷയെ എപ്പോഴും ഫോൺ ഉപയോഗത്തിന് സഹോദരി ശകാരിച്ചു. ഫോൺ പിടിച്ചു വാങ്ങിയപ്പോൾ സഹോദരിയുമായി വഴക്കായി. അതേസമയം വീട്ടിൽ വന്ന അനിൽ സിരിഷയെ ശകാരിക്കുകയും മർദ്ദിക്കുകയും ചെയ്തു. ഇതോടെ ആഴത്തിൽ മുറിവേറ്റ സിരിഷയ്ക്ക് വല്ലാതെ വേദനിച്ചു എന്നാണ് സഹോദരിയുടെ മൊഴി. ഇതിനു ശേഷം പെൺകുട്ടി രാത്രി വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുകയും പെൺകുട്ടിയെ കാണാതാവുകയുമായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ വസ്ത്രം കുളത്തിനു സമീപം കണ്ടെത്തുകയും തുടർന്നുള്ള അന്വേഷണത്തിൽ അതിക്രൂരമായ മുറിവുകളോടെ പെൺകുട്ടിയുടെ മൃതശരീരം കണ്ടെത്തുകയുമായിരുന്നു. കത്തികൊണ്ട് കഴുത്ത് മുറിച്ചും കണ്ണുകൾ ചൂഴ്ന്നു ഛിന്നഭിന്നമാക്കിയും ആയിരുന്നു മൃതശരീരം കണ്ടെത്തിയത്. രാത്രി വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് സിരിഷ മൂത്ത സഹോദരിയുടെ ഭർത്താവ് അനിലുമായി വഴക്കിട്ടിരുന്നതായി നാട്ടുകാർ പോലീസിനോട് പറഞ്ഞു. ഇതോടെ അനിലിൽ സംശയം തോന്നിയ പൊലീസ് തങ്ങളുടേതായ ശൈലിയിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
പൊലീസിന് ലഭിച്ച വിവരങ്ങൾ ഇങ്ങനെ,
ചില സമയങ്ങളിൽ പൊരുത്തക്കേട് പറഞ്ഞ് ഇയാൾ പോലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിച്ചു. ഇതോടെ പോലീസ് കൂടുതൽ ശക്തമായി ചോദ്യം ചെയ്യൽ നടത്തി. മാത്രമല്ല സിരിഷയുടെ മൊബൈലിനെ ചൊല്ലി വഴക്കുണ്ടായതായി സിരിഷയുടെ സഹോദരിയും പറഞ്ഞു. സിരിഷയുടെ ഫോൺ പോലീസ് പിടിച്ചെടുത്തതോടെ പലതും വെളിപ്പെട്ടു. കോൾ ഡാറ്റ എടുത്തപ്പോൾ, അതിൽ സഹോദരിയുടെ ഭർത്താവ് അനിലിന്റെ ഫോൺ നമ്പറിൽ ഡാർലിംഗ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതോടെ സംശയം തോന്നിയ പൊലീസ് അനിലിനെ ചോദ്യം ചെയ്തു.
സിരിഷയെ ഏറ്റവും ക്രൂരമായി കൊലപ്പെടുത്തിയത് സഹോദരി ഭർത്താവാണെന്നാണ് പോലീസിന്റെ നിഗമനം. മറ്റൊരു ട്വിസ്റ്റ് സഹോദരിയുടെ ഭർത്താവ് അനിലും സിരിഷയും തമ്മിൽ വിവാഹേതര ബന്ധമുണ്ടെന്ന വസ്തുതയും വെളിപ്പെട്ടു. കൊലപാതകം നടന്ന ദിവസം അനിലിന്റെ മർദ്ദനത്തിൽ സിരിഷയ്ക്ക് ആഴത്തിൽ മുറിവേറ്റിരുന്നു. ഇതോടെ ഭാര്യാസഹോദരൻ അനിൽ അർദ്ധരാത്രി തന്നെ കാണാൻ സിരിഷയെ വിളിച്ചു.
തുടർന്ന് എല്ലാവരും ഉറങ്ങാൻ കിടന്നപ്പോൾ സിരിഷ വാതിൽ പുറത്തുനിന്നും പൂട്ടിയ ശേഷം ഇയാളുടെ അടുത്തേക്ക് പോയി. എന്നാൽ ഇരുവരും കണ്ടുമുട്ടിയതോടെ വീണ്ടും പകലത്തെ കാര്യം പറഞ്ഞ് തമ്മിൽ വഴക്കുണ്ടായി. ഇതോടെയാണ് സിരിഷയെ ബലാത്സംഗം ചെയ്ത അനിൽ അവളെ കൊലപ്പെടുത്തിയത്. സിരിഷയെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ വിവരങ്ങളും പൊലീസ് നാളെ വെളിപ്പെടുത്തുമെന്നാണ് സൂചന. .
Post Your Comments