Latest NewsNewsBusiness

ഒടുവിൽ പിരിച്ചുവിടൽ പ്രഖ്യാപിച്ച് റെഡ്ഡിറ്റ്, കൂടുതൽ ജീവനക്കാർ പുറത്തേക്ക്

റെഡ്ഡിറ്റ് ചീഫ് എക്സിക്യൂട്ടീവ് സ്റ്റീഫ് ഹഫ്മാനാണ് പിരിച്ചുവിടൽ സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്

ആഗോള ടെക് ഭീമന്മാർക്ക് പിന്നാലെ പിരിച്ചുവിടൽ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജനപ്രിയ സോഷ്യൽ മീഡിയ വെബ്സൈറ്റായ റെഡ്ഡിറ്റ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, പിരിച്ചുവിടൽ നടപടിയുടെ ഭാഗമായി കമ്പനിയിലെ 5 ശതമാനം ജീവനക്കാരാണ് പുറത്തേക്ക്പോവുക. ഇതോടെ, 90ലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും. നിലവിൽ, 2000 ജീവനക്കാരാണ് റെഡ്ഡിറ്റിൽ ജോലി ചെയ്യുന്നത്.

റെഡ്ഡിറ്റ് ചീഫ് എക്സിക്യൂട്ടീവ് സ്റ്റീഫ് ഹഫ്മാനാണ് പിരിച്ചുവിടൽ സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. 2024 അവസാനത്തോടെ കമ്പനിയുടെ വിവിധ പ്ലാനുകൾ പുനക്രമീകരിക്കാനാണ് ലക്ഷ്യം. അടുത്തിടെ മുന്നൂറോളം പുതിയ ജീവനക്കാരെ നിയമിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നു. എന്നാൽ, ഒരു വർഷത്തേക്ക് നിയമനം ചുരുക്കാനാണ് നീക്കം. കഴിഞ്ഞ വർഷം മുതൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഒട്ടനവധി ടെക് കമ്പനികൾ ജീവനക്കാരുടെ എണ്ണം വലിയ തോതിൽ വെട്ടിച്ചുരുക്കിയിരുന്നു. കൂടാതെ, പല കമ്പനികളും രണ്ടാംഘട്ട പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ച് നാലുവയസുകാരന് ദാരുണാന്ത്യം: അപകടം സ്കൂൾ വിട്ട് വരവെ

shortlink

Related Articles

Post Your Comments

Related Articles


Back to top button