ErnakulamKeralaNattuvarthaNews

ലോറി സ്കൂട്ടറിൻ്റെ ഹാൻഡലിൽ തട്ടി മറിഞ്ഞ് വിമുക്തഭടൻ മരിച്ചു

കാലടി മറ്റൂർ മരോട്ടിച്ചുവട് തരിയാക്കു പുതുശ്ശേരി വീട്ടിൽ പരേതനായ പൗലോസിൻ്റെ മകൻ പി.പി.ആൻ്റണിയാണ് (59) മരിച്ചത്

ചെങ്ങമനാട്: സ്കൂട്ടർ യാത്രക്കാരനായ വിമുക്തഭടൻ ലോറി കയറി മരിച്ചു. കാലടി മറ്റൂർ മരോട്ടിച്ചുവട് തരിയാക്കു പുതുശ്ശേരി വീട്ടിൽ പരേതനായ പൗലോസിൻ്റെ മകൻ പി.പി.ആൻ്റണിയാണ് (59) മരിച്ചത്.

തിങ്കളാഴ്ച രാവിലെ 6.45 ഓടെ ദേശീയപാതയിൽ ദേശം കുന്നുംപുറത്ത് ആയിരുന്നു അപകടം നടന്നത്. വിമുക്ത ഭടനായ ആൻ്റണി സർവീസിൽ നിന്ന് വിരമിച്ച ശേഷം കാക്കനാട് സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുകയാണ്. പതിവ് പോലെ ജോലിക്കു പോകുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

Read Also : അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകി കേന്ദ്രം, ഇന്ത്യൻ കമ്പനികൾ നേടിയത് കോടികളുടെ ഓർഡറുകൾ

ലോറി സ്കൂട്ടറിൻ്റെ ഹാൻഡലിൽ തട്ടിയതാണ് അപകടത്തിന് കാരണമായത്. ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലാണ് സ്കൂട്ടറിന്റെ ഹാൻഡിൽ തട്ടിയത്. ഇടിയുടെ ആഘാതത്തിൽ റോഡിൻ്റെ വലതുവശം വീണ ആൻ്റണിയുടെ തലയിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇദ്ദേഹം തൽക്ഷണം മരിച്ചു. നാട്ടുകാരും അഗ്നിശമന സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് കൈമാറി.

സംസ്കാരം ചൊവ്വാഴ്ച രാവിലെ 10-ന് മറ്റൂർ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: ചൂണ്ടി സ്വദേശിനി ബിജി. മക്കൾ: നവീൻ, ജോസഫ്. അമ്മ: അന്നംകുട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button