
കൊച്ചി: വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തെന്നിന്ത്യൻ താരം കസാൻ ഖാൻ അന്തരിച്ചു. ഹൃദയാഘാതം മൂലം ജൂണ്‍ ഒമ്പതിനായിരുന്നു അന്ത്യം.
1993ല്‍ പുറത്തിറങ്ങിയ മോഹൻലാല്‍ ചിത്രം ഗാന്ധര്‍വത്തിലൂടെ മലയാള സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച കസാന്‍ ഖാന്‍ വര്‍ണപകിട്ട്, ദി കിംഗ്, സിഐഡി മൂസ, ഡോണ്‍, മായാമോഹിനി, രാജാധിരാജ, മര്യാദ രാമൻ അടക്കമുള്ള മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Post Your Comments