KottayamNattuvarthaLatest NewsKeralaNews

യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: വാ​റ​ണ്ട് കേ​സി​ല്‍ ഒ​ളി​വി​ലായിരുന്ന പ്രതി അറസ്റ്റിൽ

പാ​യി​പ്പാ​ട് വെ​ള്ളാ​പ്പ​ള്ളി ഓ​മ​ണ്ണി​ല്‍ മ​റ്റ​ത്തി​ല്‍ ഷി​നു(വാ​വ-42)വിനെ​യാ​ണ് അറസ്റ്റ് ചെയ്തത്

തൃ​ക്കൊ​ടി​ത്താ​നം: വാ​റ​ണ്ട് കേ​സി​ല്‍ ഒ​ളി​വി​ലായിരു​ന്ന പ്ര​തി​ അ​റ​സ്റ്റിൽ. പാ​യി​പ്പാ​ട് വെ​ള്ളാ​പ്പ​ള്ളി ഓ​മ​ണ്ണി​ല്‍ മ​റ്റ​ത്തി​ല്‍ ഷി​നു(വാ​വ-42)വിനെ​യാ​ണ് അറസ്റ്റ് ചെയ്തത്. തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കള്ളനല്ലാത്ത, തികച്ചും നിരപരാധിയായ ഒരാളെ കള്ളനെന്നു മുദ്ര കുത്തുന്ന സ്‌ക്രീൻ ഷോട്ടുകൾ എക്കാലവും അയാളെ വേട്ടയാടും: റഹിം

2016-ല്‍ ​പാ​യി​പ്പാ​ട് പാ​ല​ച്ചു​വ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ, കൊ​ച്ചു​വ​ള്ളി ഭാ​ഗ​ത്ത് വ​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ൾ പി​ന്നീ​ട് കോ​ട​തി​യി​ല്‍ നി​ന്നു ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു.

കോ​ട​തി​യി​ല്‍ നി​ന്നു ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​ന് ജി​ല്ലാ പൊലീ​സ് ചീ​ഫ് കെ. ​കാ​ര്‍ത്തി​ക് എ​ല്ലാ സ്റ്റേ​ഷ​നു​ക​ള്‍ക്കും നി​ര്‍ദ്ദേ​ശം ന​ല്‍കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button