ന്യൂയോര്‍ക്ക്: ഇന്നല്ലെങ്കില്‍ നാളെ കേരളത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാകുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വന്ദേഭാരത് ട്രെയിനിന് ലഭിച്ച മികച്ച സ്വീകാര്യത ലഭിച്ചതുവഴി, അതിവേഗ ട്രെയിനിന്റെ ആവശ്യകത ആളുകള്‍ക്ക് മനസിലായെന്നും കെ-റെയില്‍ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാനുള്ള ശ്രമങ്ങളിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ;
‘അതിവേഗത്തിലോടുന്ന വന്ദേഭാരത് ജനങ്ങളില്‍ വലിയ സ്വീകാര്യതയുണ്ടാക്കി. കെ-റെയില്‍ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാനുള്ള ശ്രമങ്ങളിലാണ്. ഒരു വിഭാഗം അതിനെ അട്ടിമറിക്കാനുള്ള ശ്രമം നടത്തി. കെ-റെയിലിന് അനുമതി ലഭ്യമാക്കരുതെന്ന് ആവശ്യപ്പെട്ടുള്ള വിവിധ തരത്തിലുള്ള സമ്മര്‍ദങ്ങള്‍ കേന്ദ്രങ്ങളിലെത്തി. അതിനാല്‍ കെ-റെയില്‍ ഇപ്പോള്‍ യാഥാര്‍ഥ്യമായില്ല. എന്നാല്‍, അത് യാഥാര്‍ഥ്യമാകുന്ന ഒന്നായിരിക്കും.
കിണർ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ കാൽ തെറ്റി കിണറ്റിലേക്ക് വീണ് യുവാവ് മരിച്ചു
സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തി. അതിന് തടസ്സമാകുന്ന വിധത്തിലുള്ള നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിച്ചു. തൊഴില്‍രംഗത്തെ പ്രശ്‌നങ്ങള്‍ തീര്‍ത്തു. നേരത്തേ എല്ലാ ട്രേഡ് യൂണിയനുകളെയും വിളിച്ചുകൂട്ടി നോക്കുകൂലി വാങ്ങുന്ന രീതി അവസാനിപ്പിക്കുകയും നിയമംമൂലം നിരോധിക്കുകയും ചെയ്തു. സംഘടനയുടെ പേരില്‍ പ്രവൃത്തി നടക്കുന്ന ഇടങ്ങളില്‍ച്ചെന്ന് ഭീഷണിപ്പെടുത്തുന്ന രീതിയും അവസാനിപ്പിച്ചു.’
Post Your Comments