തിരുവനന്തപുരം: സംസ്ഥാനത്ത് പലചരക്ക് സാധനങ്ങൾക്ക് പൊള്ളുന്ന വില. ഉള്ളി വില കുത്തനെ കൂടി. 40 രൂപയായിരുന്ന ഉള്ളിക്ക് 80 രൂപയാണ് നിലവിലെ വില. വെളുത്തുള്ളിക്ക് 35 രൂപയാണ്.
ചെറുപയറിന് 140 രൂപയും ഉഴുന്നിന് 127 രൂപയുമാണ് വില. വെള്ള കടലയുടെ വില 155 രൂപയായി. ജീരകത്തിന് കിലോയ്ക്ക് 200 രൂപയാണ് വർധിച്ചത്. വറ്റൽമുളകിന്റെ വില 270 രൂപയിലെത്തി.
Leave a Comment