തിരുവനന്തപുരം: ബിഗ് ബോസ് വീട്ടില്‍ അനിയന്‍ മിഥുന്‍ പറഞ്ഞ കഥകളെല്ലാം പച്ചക്കള്ളമാണെന്നും രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളിലൊന്നായ ആര്‍മിയെക്കുറിച്ച് ഇത്തരം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ കേസെടുക്കാന്‍ സാധിക്കുമെന്നും മേജര്‍ രവി. കാശ്മീരില്‍ രാജ്യത്തിന് വേണ്ടി നിയോഗിയ്ക്കപ്പെട്ട ഒരു കമാന്‍ഡോ തന്റെ പിന്നാലെ നടന്നു എന്ന് പറയുമ്പോള്‍ വനിത ഉദ്യോഗസ്ഥരെ അപമാനിക്കുന്നതായാണ് തോന്നിയതെന്നും അയാള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാന്‍ സാധിക്കുമെന്നും ഒരു അഭിമുഖത്തില്‍ മേജര്‍ രവി പറഞ്ഞു.
മേജര്‍ രവിയുടെ വാക്കുകൾ ഇങ്ങനെ;
തോക്കുകളും കത്തികളും നിരത്തിയിട്ടിരിക്കുന്നതിനെക്കുറിച്ച് അയാള്‍ പറയുന്നുണ്ട്. പുതിയ തോക്കുകള്‍ കണ്ടു എന്നാണ് മിഥുന്‍ പറയുന്നത്. ഒരിയ്ക്കലും പുതിയ തോക്കുകള്‍ കമാന്‍ഡോസിന്റെ കൈകളില്‍ എത്തില്ല. കാരണം, പല തലങ്ങളിലായി അത് പരിശോധിച്ചാണ് കമാന്‍ഡോസിലേയ്ക്ക് ആയുധങ്ങള്‍ എത്തിയ്ക്കുന്നത്. അത് ഒരിയ്ക്കലും അവരുടെ താമസ സ്ഥലങ്ങളിലേയ്ക്ക് കൊണ്ട് പോകാനും സാധിക്കില്ല. അതുപോലെ തന്നെ ഒരാള്‍ക്കും ആര്‍മി ക്യാമ്പിലേയ്ക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. അയാള്‍ ഇടയ്ക്കിടയ്ക്ക് അവരെ പോയി കാണും എന്നൊക്കെ പറയുന്നത് എങ്ങനെ അംഗീകരിച്ചുകൊടുക്കാന്‍ സാധിക്കും.
ഇന്ത്യന്‍ ആര്‍മിയുടെ ചരിത്രത്തില്‍ ഇന്നുവരെ പാരാ കമാന്‍ഡോയില്‍ ഒരു വനിതപോലും ഉണ്ടായിട്ടില്ല. പട്ടാളത്തിലേയ്ക്ക് ആദ്യമായി വനിതകള്‍ വരുന്നത് 1992ല്‍ ആണ്. ഏറ്റവും റിസ്‌ക്കുള്ള സെക്ഷനാണ് പാരാ കമാന്‍ഡോ. ഇത് പറഞ്ഞ ആള്‍ക്ക് പോലും പാരാ കമാന്‍ഡോസിനെക്കുറിച്ചുള്ള ഇത്തരം വിവരങ്ങള്‍ അറിയുമോ എന്ന് സംശയമാണ്. ഈ മത്സരാര്‍ത്ഥി പറഞ്ഞതുപോലെ ഒരു ലേഡി ഓഫീസറും ഇന്ത്യന്‍ ആര്‍മിയില്‍ മരിച്ചിട്ടില്ല.’
Post Your Comments