Latest NewsKerala

ചിന്തയുടെ പ്രസംഗം കേട്ടാൽ ഇംഗ്ലീഷുകാർ വിഷം വാങ്ങിക്കഴിക്കും: അഡ്വക്കേറ്റ് ജയശങ്കർ

തിരുവനന്തപുരം: വിവാദമായി വീണ്ടും ചിന്ത ജെറോമിന്റെ പ്രസംഗം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ചിന്ത ജെറോം ഇംഗ്ലീഷില്‍ പ്രസംഗിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ചിന്ത ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ നടത്തിയ പ്രസംഗമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ചിന്ത നടത്തിയ പ്രസംഗത്തിലെ ഇംഗ്ലീഷിലെ നിലവാരക്കുറവും വ്യാകരണ തെറ്റുകളുമാണ് ട്രോളുകളേറ്റു വാങ്ങുന്നത്.
ഇത് സംബന്ധിച്ച് നിരവധി ട്രോളുകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി അഡ്വക്കേറ്റ് ജയശങ്കർ രംഗത്തെത്തി. നായനാര്‍ക്കും അച്യുതാനന്ദനും ഇംഗ്ലീഷ് അറിയില്ല. എന്നാല്‍ ഇരുവരും ഒരു വിധം ഇംഗ്ലീഷില്‍ സംസാരിക്കുമായിരുന്നു. എന്നാല്‍ അവരെ ആരും വിമര്‍ശിച്ചിട്ടില്ലെന്നും. എന്നാല്‍ ചിന്തയെ വിമര്‍ശിക്കുവാന്‍ ഒരു കാരണമുണ്ട് ചിന്ത വെറും ചിന്തയല്ല ‘ഡോക്ടര്‍ ചിന്ത’യാണെന്ന് അഡ്വ ജയശങ്കര്‍ പ്രതികരിച്ചു.

നമ്മള്‍ നമ്പര്‍ വണ്‍ കേരളം എന്ന് പറയുമ്പോള്‍ വിദ്യാഭ്യാസത്തിലെ ഉന്നത നിലവാരമാണ് ഉദ്ദേശിക്കുന്നത്. കേരളം ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി മാറുമെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു എപ്പോഴും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ഇംഗ്ലീഷ് ഭാഷയിലെ പ്രസംഗം എന്ന നിലയില്‍ നിലവാരക്കുറവും വ്യാകരണത്തിലെ തെറ്റുമാണ് വിമര്‍ശിക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇങ്ങനെ പ്രസംഗിക്കുന്ന ചിന്തയോട് സഹതാപമുണ്ടെന്നും. കേരളത്തിലെ വിദ്യാഭ്യാസം എത്രത്തോളം അഭിവൃദ്ധി പ്രാപിച്ചുവെന്നാണ് പ്രസംഗം കേള്‍ക്കുന്നതിലൂടെ കേള്‍വിക്കാര്‍ക്ക് മനസ്സിലാകുന്നതെന്നും ജയശങ്കര്‍ പരിഹസിച്ചു. അതേസമയം ചിന്തയുടെ പ്രസംഗത്തില്‍ അടിമുടി പ്രശ്‌നങ്ങളാണ്. ചടങ്ങില്‍ ചിന്ത പ്രസംഗിച്ച് തുടങ്ങിയത് തന്നെ നിലവാരം കുറഞ്ഞ ഇംഗ്ലീഷ് ഉപയോഗിച്ചു കൊണ്ടായിരുന്നു.

പ്രസംഗത്തില്‍ നിരവധി സ്ഥലങ്ങളില്‍ അടിസ്ഥാന വ്യാകരണപ്പിഴവുകള്‍ കാണാന്‍ സാധിക്കും. പ്രസംഗം തുടങ്ങുമ്പോള്‍ പൊളിറ്റിക്‌സ് ആന്റ് യൂത്ത് ഹാവ് എ വെരി പ്രോബ്ലമാറ്റിക് റിലേഷന്‍ ഷിപ്പ് എന്നാണ് ചിന്ത പറയുന്നത്. എന്നാല്‍ ഇതില്‍ പ്രോബ്ലമാറ്റിക് എന്ന പ്രയോഗം തീരെ നിലവാരം കുറഞ്ഞതാണെന്ന് ജയശങ്കര്‍ പറയുന്നു. ചിന്ത പലപ്പോഴും പ്രസംഗത്തില്‍ വരുത്തിയ തെറ്റുകള്‍ ഇംഗ്ലീഷ് വ്യാകരണം പഠിച്ച ഹൈസ്‌കൂള്‍ വിദ്യാര്‍ഥി പോലും വരുത്താന്‍ പാടില്ലാത്ത തെറ്റുകളാണെന്നും അദ്ദേഹം ഒര്‍മ്മപ്പെടുത്തി.

സ്‌കൂളില്‍ മുതല്‍ ഇംഗ്ലീഷ് പഠിച്ച ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ചിന്ത പ്രൈമറി തലത്തിലുള്ള വ്യാകരണ പിഴവാണ് വരുത്തുന്നത്. ചന്ത ഇത്തരം പരിപാടികള്‍ക്ക് പോകുമ്പോള്‍ ആരെങ്കിലും എഴുതി പഠിപ്പ്ച്ച് വിടണമെന്നും അതല്ലെങ്കില്‍ പോകരുതെന്നും ജയശങ്കര്‍ പറഞ്ഞു. ചിന്തയുടെ പ്രസംഗം കേട്ടാല്‍ ഇംഗ്ലീഷുകാര്‍ വിഷം വാങ്ങി കഴിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button