
കോഴിക്കോട്: വീട്ടിൽ വിൽപനക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. പയ്യാനക്കൽ തൊപ്പിക്കാരൻ വയൽവീട്ടിൽ വാടകക്ക് താമസിക്കുന്ന പയ്യാക്കൽ പട്ടാർതൊടിയിൽ സർജാസ് (38) ആണ് പിടിയിലായത്. 13.730 ഗ്രാം എം.ഡി.എം.എയുമായിട്ടാണ് ഇയാൾ പൊലീസ് പിടിയിലായത്.
പയ്യാനക്കൽ സ്വദേശിയെ സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ്പും പന്നിയങ്കര പൊലീസും ചേർന്നാണ് യുവാവിനെ പിടികൂടിയത്. സർജാസിനെ ചോദ്യം ചെയ്തതിൽ വലിയ അളവിൽ എം.ഡി.എം.എ നൽകുന്നവരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാളുമായി ബന്ധപ്പെട്ടവരെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പലരും നിരീക്ഷണത്തിലാണെന്നും പന്നിയങ്കര പൊലീസ് ഇൻസ്പെക്ടർ ശംഭുനാഥ് പറഞ്ഞു.
Read Also : പള്ളി ഓഡിറ്റോറിയത്തിൽ കയറിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു
സ്പെഷൽ ആക്ഷൻ ഗ്രൂപ് സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, പന്നിയങ്കര പൊലീസ് സബ് ഇൻസ്പെക്ടർ കിരൺ ശശിധരൻ, സ്പെഷൽ ആക്ഷൻ ഗ്രൂപ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ.കെ. അർജുൻ, രാകേഷ് ചൈതന്യം, പന്നിയങ്കര പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ ബിജു, ഡബ്ല്യു.സി.പി.ഒ ഫുജറ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments