വിദ്യയുടേയും ആര്‍ഷോയുടേയും കേസുകള്‍ക്ക് ബന്ധമില്ല, വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സിപിഎമ്മല്ല: എം.വി ഗോവിന്ദന്‍

കണ്ണൂര്‍ : എസ് എഫ് ഐ നേതാവ് പി എം ആര്‍ഷോയുമായി ബന്ധപ്പെട്ടുയര്‍ന്ന മാര്‍ക്ക് ലിസ്റ്റ് വിവാദത്തിലും, കെ വിദ്യക്കെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലും നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആര്‍ഷോ നല്‍കിയ പരാതിയും വിദ്യക്കെതിരായ കേസും രണ്ടും രണ്ടാണെന്നും രണ്ട് കേസും വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘ബിജെപിയെ പൊക്കി പറഞ്ഞ് സിനിമ ചെയ്യുന്ന സിംഹവാലൻ കുരങ്ങന്മാർ ഉണ്ടാവും എന്നെ ആ കൂട്ടത്തിൽ കൂട്ടണ്ട’: ഐഷ ഫാത്തിമ

വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സിപിഎമ്മല്ലെന്നും വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ജോലി നേടിയ കെ വിദ്യക്കെതിരായ കേസില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് എസ് എഫ് ഐ നേതാവ് ആര്‍ഷോക്കെതിരെ വലിയ ഗൂഢാലോചന നടന്നു. അതിന് പിന്നില്‍ ആരാണെങ്കിലും പുറത്തു കൊണ്ട് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മഹാരാജാസ് കോളേജ് വ്യാജരേഖ കേസില്‍ കുറ്റാരോപിതയായ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മലക്കം മറിഞ്ഞ് മുന്‍ കാലടി വിസി ധര്‍മരാജ് അടാട്ട്. സര്‍വകലാശാലാ മാനദണ്ഡമനുസരിച്ച് വിദ്യയ്ക്ക് പ്രവേശനം നല്‍കിയെന്നായിരുന്നു മുന്‍ വിസി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍, വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സര്‍വകലാശാല മാനദണ്ഡം അനുസരിച്ചായിരുന്നില്ലെന്നും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നുമുള്ള ധര്‍മരാജ് അടാട്ടിന്റെ സംഭാഷണം പുറത്ത് വന്നു.

 

Share
Leave a Comment