Latest NewsNewsIndia

മണിപ്പൂർ സംഘർഷം: അസം മുഖ്യമന്ത്രിയും മണിപ്പൂർ മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി

മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ ഉൾപ്പെടെയുള്ള നാല് ജില്ലകളിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിട്ടുണ്ട്

മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗും, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും തമ്മിൽ കൂടിക്കാഴ്ച നടത്തി. മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് ഇരു മുഖ്യമന്ത്രിമാരും കൂടിക്കാഴ്ച നടത്തിയത്. നിലവിൽ, ഇരുവരും തമ്മിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മണിപ്പൂരിൽ സമാധാനം പുനസ്ഥാപിച്ചുവെങ്കിലും, വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ ഉൾപ്പെടെയുള്ള നാല് ജില്ലകളിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിട്ടുണ്ട്. പരിശോധനയിൽ ബോംബുകളും തോക്കുകളും ഉൾപ്പെടെ വൻ ആയുധശേഖരമാണ് കണ്ടെടുത്തത്. ക്രമസമാധാനം പുനസ്ഥാപിക്കുന്നതിനായി ഒരാഴ്ച മുൻപ് കേന്ദ്രമന്ത്രി അമിത് ഷാ മണിപ്പൂർ സന്ദർശിച്ചിരുന്നു. സന്ദർശന വേളയിൽ അദ്ദേഹം ഗോത്ര നേതാക്കളുമായും, രാഷ്ട്രീയപാർട്ടി പ്രതിനിധികളുമായും ചർച്ചകൾ സംഘടിപ്പിച്ചിരുന്നു. കൂടാതെ, കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മണിപ്പൂർ സർക്കാരും കേന്ദ്രസർക്കാരും സംയുക്തമായി ധനസഹായ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: ഫു​ട്ബോ​ൾ ക​ളി​ച്ചു​കൊ​ണ്ടി​രുക്കെ ആ​ൽ​മ​രം ഒ​ടി​ഞ്ഞ് വീ​ണ് ഏ​ഴ് വ​യ​സു​കാ​ര​ന് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button