1. തണ്ണിമത്തൻ, പേരയ്ക്ക, പപ്പായ, പൈനാപ്പിൾ, ഓറഞ്ച് ഇവ കഴിക്കാം. ചക്കപ്പഴം, സപ്പോട്ട, വാഴപ്പഴം ഇവ ഒഴിവാക്കണം.
2. കിഴങ്ങു വർഗത്തിൽ പെടുന്ന പച്ചക്കറികളിൽ കാലറി കൂടും. പകരം വെളളരിക്ക, പാവയ്ക്ക, തക്കാളി ഇവ ആകാം.
3. നാരുകൾ അടങ്ങിയ ബീൻസ്, കോളിഫ്ലവർ, ഗോതമ്പ് ഇവ കൂടുതൽ കഴിക്കാം. കാരണം നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണം കഴിച്ചാൽ പെട്ടെന്ന് വയർ നിറഞ്ഞെന്ന തോന്നലുണ്ടാകും.
4. ചീര പോലുള്ള ഇലക്കറികൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
5. കാപ്പിയിലും ചായയിലും പഞ്ചസാരയ്ക്കു പകരം ശർക്കര, കരിപ്പെട്ടി, കൽക്കണ്ടം ഇവ ഉപയോഗിക്കാം.
Post Your Comments