KeralaLatest NewsNews

കോടികൾ നഷ്ടപരിഹാരം നൽകിയാലും വിലപ്പെട്ട ജീവന് പകരമാകില്ല: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ ഹൈക്കോടതി

എറണാകുളം: കോടികൾ നഷ്ടപരിഹാരം നൽകിയാലും വിലപ്പെട്ട ജീവന് പകരമാകില്ലെന്ന് ഹൈക്കോടതി. ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന പൊതുതാത്പര്യ ഹർജി തീർപ്പാക്കവേയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം. വന്ദനയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഹർജി തീർപ്പാക്കിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പട്ടെ ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം.

അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കുക, ഡോക്ടർമാരടക്കമുള്ള ആശുപത്രി ജീവനക്കാർക്ക് സംരക്ഷണം നൽകാൻ മാർഗനിർദ്ദേശങ്ങൾ നൽകുക തുടങ്ങിയവ ആവശ്യപ്പെട്ട് കൊല്ലം മുളങ്കാടകം സ്വദേശി അഡ്വ. മനോജ് രാജഗോപാലാണ് ഹർജി നൽകിയത്.

25 ലക്ഷമോ, കോടിയോ ആയാലും വിലപ്പെട്ട ജീവന് പകരമാവില്ലെങ്കിലും അടിയന്തര ഘട്ടങ്ങളിൽ നൽകുന്ന സഹായം സർക്കാരിന്റെ നിലപാടാണ്. സർക്കാർ അനുവദിച്ച നഷ്ടപരിഹാര തുക പര്യാപ്തമാണോ എന്നത് കോടതിയുടെ പരിഗണനയ്‌ക്ക് വരുന്ന കാര്യമല്ലെന്നും വ്യക്തമാക്കി. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാർ തന്നെയാണെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി.

അറസ്റ്റ് ചെയ്ത പ്രതികളെ മജിസ്‌ട്രേറ്റിനും ഡോക്ടർമാർക്കും മുൻപിൽ ഹാജരാക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ തയ്യാറാക്കുന്നുണ്ടെന്നും റിപ്പോർട്ട് സമർപ്പിക്കാൻ സമയം ആവശ്യമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button