തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിൽ മേഖലയിലടക്കം തുറക്കുന്ന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ ‘നാം മുന്നോട്ട്’ -ന്റെ പുതിയ എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: നിരന്തരമായ കളിയാക്കൽ: 22 കിലോ ഭാരം കുറച്ച യുവതി ആശുപത്രിയിൽ
തൊഴിൽ രംഗത്തടക്കം വലിയ സാധ്യതകൾ നൽകുന്ന മേഖലയാണ് എഐയുടെതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തു വരുന്ന മാറ്റങ്ങൾക്കൊപ്പം സമൂഹം വികസിക്കുമ്പോൾ നമ്മളും അതുമായി പൊരുത്തപ്പെടേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ ദശാബ്ദങ്ങൾ പിന്തള്ളപ്പെട്ടു പോകും. ഭാവി തലമുറയോടു ചെയ്യുന്ന ഏറ്റവും വലിയ കുറ്റവുമാകും അതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ജോൺ ബ്രിട്ടാസ് എംപിയാണ് ‘നാം മുന്നോട്ടി’ന്റെ അവതാരകൻ. കേരള നോളജ് ഇക്കോണമി മിഷൻ കോർ ഗ്രൂപ്പ് മെമ്പർ ഡോ അരുൺ സുരേന്ദ്രൻ, മഹാരാജാസ് കോളജ് ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ സന്തോഷ് ടി വർഗീസ്, മുതിർന്ന മാധ്യമ പ്രവർത്തക സരിത വർമ, തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത, നടൻ പ്രശാന്ത് അലക്സാണ്ടർ എന്നിവർ പാനലിസ്റ്റുകളായി പങ്കെടുക്കുന്നു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നിർമിക്കുന്ന ‘നാം മുന്നോട്ട്’ പരിപാടിയുടെ പുതിയ എപ്പിസോഡ് ഞായറാഴ്ച മുതൽ വിവിധ ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യും.
Read Also: ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വെരിഫൈഡ് ആക്കാം! പുതിയ സേവനം ഇന്ത്യയിലും എത്തി, പ്രതിമാസ നിരക്ക് ഇങ്ങനെ
Post Your Comments