സംസ്ഥാനത്ത് ഒന്നാംവർഷ ഹയർസെക്കൻഡറി, വൊക്കേഷൻ ഹയർ സെക്കൻഡറി പ്രവേശനത്തിനായുള്ള അപേക്ഷ സമർപ്പണം ഇന്നലെ അവസാനിച്ചു. ഇത്തവണ 4,58,733 വിദ്യാർത്ഥികളാണ് തുടർ പഠനത്തിനായി അപേക്ഷ നൽകിയിട്ടുള്ളത്. ഇവയിൽ 4,22,497 എസ്എസ്എൽസി സ്ട്രീമിലും, 25,350 പേർ സിബിഎസ്ഇ സ്ട്രീമിലും, 2,627 പേർ ഐസിഎസ്ഇയിലും, 8,299 പേർ മറ്റ് സ്ട്രീമുകളിൽ നിന്നും പത്താംതരം പരീക്ഷ പാസായവരാണ്. അതേസമയം, 42,413 പേരാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അപേക്ഷ നൽകിയിട്ടുള്ളത്. അപേക്ഷാ സമർപ്പണം പൂർത്തിയായതോടെ ജൂൺ 13-ന് ട്രയൽ അലോട്ട്മെന്റ് പ്രഖ്യാപിക്കുന്നതാണ്.
ഇത്തവണ ഏറ്റവും കൂടുതൽ അപേക്ഷ ലഭിച്ചിട്ടുള്ളത് മലപ്പുറം ജില്ലയിൽ നിന്നാണ്. 80,764 വിദ്യാർത്ഥികളാണ് മലപ്പുറം ജില്ലയിൽ നിന്ന് അപേക്ഷ നൽകിയത്. അതേസമയം, അപേക്ഷകരുടെ എണ്ണത്തിൽ വയനാടാണ് ഏറ്റവും പുറകിൽ. 12,004 പേർ മാത്രമാണ് വയനാട്ടിൽ നിന്നും അപേക്ഷ നൽകിയിട്ടുള്ളത്. തിരുവനന്തപുരം 34,386, കൊല്ലം 32,882, പത്തനംതിട്ട 13,925, ആലപ്പുഴ 25,530, കോട്ടയം 22,850, ഇടുക്കി 12,641, എറണാകുളം 34,248, തൃശ്ശൂർ 38,868, പാലക്കാട് 44,094, കോഴിക്കോട് 47,064, കണ്ണൂർ 36,871 കാസർകോട് 19,406 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ നിന്നും ലഭിച്ചിട്ടുള്ള അപേക്ഷകൾ.
Post Your Comments