പാഷൻ ഫ്രൂട്ട് ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. കാണുന്ന ഭംഗി പോലെ തന്നെയാണ് അതിന്റെ രുചിയും. ആരോഗ്യഗുണങ്ങളുടെ കാര്യത്തിലേ കുഞ്ഞൻ പഴം ചില്ലറക്കാരനല്ല. നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണിത്. യെല്ലോ, പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ആന്‍റി ഓക്‌സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ പാഷൻഫ്രൂട്ട് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൊളസ്‌ട്രോൾ കുറയ്ക്കാനും പാഷൻ ഫ്രൂട്ട് സഹായിക്കും. പ്രമേഹരോഗികള്‍ക്ക് വരെ കണ്ണും പൂട്ടി കഴിക്കാം ഈ മധുരപ്പഴം.
പാഷന്‍ ഫ്രൂട്ടിന്റെ ഔഷധ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അത്ര അറിവില്ല. ഏറെ ഔഷധ ഗുണമുള്ള ഈ പഴത്തിന്റെ 76 ശതമാനവും വെള്ളമാണ്. 12 ശതമാനം അന്നജവും 9 ശതമാനം നാരുകളുമാണ്. 100 ഗ്രാം പാഷന്‍ ഫ്രൂട്ടില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ ഇവയാണ്: വിറ്റമിന്‍ സി- 25 mg, വിറ്റമിന്‍ എ-54 മൈക്രോഗ്രാം, കാര്‍ബോഹൈഡ്രേറ്റ്-12.4 g, പ്രോട്ടീന്‍- 0.9 g, ഫോസ്ഫറസ്-60 mg, കാത്സ്യം-10 mg, പൊട്ടാസ്യം-189 mg, സോഡിയം- 15mg, ഇരുമ്പ്- 2 mg.
റൈസോഫളാവിനും നിയാസിനും ഫോസ്ഫറസും ഇരുമ്പും നാരുകളുമെല്ലാം പാഷന്‍ഫ്രൂട്ടിന്റെ രൂചിയും ഗുണവും കൂട്ടുന്നു. മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ പാഷന്‍ ഫ്രൂട്ടിന് കഴിയുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. നാരുകൾ അടങ്ങിയതിനാല്‍ ഇവ ദഹനത്തിനും സഹായിക്കും. മലബന്ധം തടയാനും പാഷന്‍ ഫ്രൂട്ട് സഹായിക്കും. വിറ്റാമിന്‍ എ, സി ധാരാളം അടങ്ങിയ പാഷന്‍ഫ്രൂട്ട് ചർമ്മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
രക്തത്തിലെ കൗണ്ട് വര്‍ധിപ്പിക്കും. രക്തശുദ്ധിക്കും നല്ലതാണ്. ക്ഷീണവും തളര്‍ച്ചയും മാറ്റാനും ഇതിന്റെ ജ്യൂസ് കുടിച്ചാല്‍ മതി. പാഷന്‍ഫ്രൂട്ടിലെ അന്നജത്തിന്റെ അധികഭാഗവും ആമെലോപെക്ടിനാണ്. ബുദ്ധിവികാസത്തിനും പാഷന്‍ഫ്രൂട്ട് സഹായിക്കും. വായ്പ്പുണ്ണിന് പാഷന്‍ഫ്രൂട്ട് ഫലപ്രദമായി ചികിത്സയാണെന്ന് പഴമക്കാര്‍ പറയുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ഇവയുടെ പൂക്കളും ഫലപ്രദമാണ്.
Post Your Comments