സംസ്ഥാനത്തെ ഭൂരിഭാഗം സഹകരണ ബാങ്കുകളിലും അനുവദിച്ച തുക എത്താത്തതോടെ, ക്ഷേമ പെൻഷൻ വിതരണം ഭാഗികമായി മുടങ്ങി. ക്ഷേമ പെൻഷൻ വിതരണം ജൂൺ 8 മുതൽ ആരംഭിക്കുമെന്നാണ് സർക്കാർ സർക്കാർ പ്രഖ്യാപിച്ചതെങ്കിലും, ഭൂരിഭാഗം സഹകരണ ബാങ്കുകളിലും ഫണ്ട് എത്തിയിരുന്നില്ല. ഇതിനെ തുടർന്നാണ് പെൻഷൻ വിതരണം അനിശ്ചിതത്വത്തിലായത്. അതേസമയം, ഫണ്ട് എത്തുന്ന മുറയ്ക്ക് പെൻഷൻ വിതരണം സജീവമാകുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രധാനമായും പെൻഷൻ നൽകാനുള്ള നടപടിക്രമങ്ങൾ മാത്രമാണ് ഇന്നലെ പൂർത്തീകരിച്ചത്. അതിനാൽ, അടുത്ത ദിവസങ്ങളിൽ മാത്രമാണ് പെൻഷൻ പൂർണ തോതിൽ വിതരണം ചെയ്യുക.
സംസ്ഥാനത്തെ 64 ലക്ഷം പേർക്ക് 1,600 രൂപ വീതമാണ് പെൻഷൻ തുകയായി നൽകേണ്ടത്. മാർച്ച് മാസത്തിലെ പെൻഷൻ വിതരണമാണ് ഇക്കുറി വിതരണം ചെയ്യുക. ഇതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. എന്നാൽ, വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ വൈകിയതോടെയാണ് പെൻഷൻ വിതരണം ഇന്നലെ മുടങ്ങിയത്. റിപ്പോർട്ടുകൾ പ്രകാരം, ബാങ്കുകളിലൂടെയുള്ള പെൻഷൻ വിതരണം രണ്ട് ദിവസത്തിനകവും, നേരിട്ടുള്ള പെൻഷൻ വിതരണം 15-നകവും പൂർത്തിയാക്കുന്നതാണ്. ഇനി ഏപ്രിൽ, മെയ് മാസങ്ങളിൽ പെൻഷനാണ് കുടിശ്ശിയായി ബാക്കിയുള്ളത്.
Post Your Comments