കാക്കനാട്: തൃക്കാക്കരയിൽ 24 കിലോ കഞ്ചാവുമായി രണ്ടുപേർ പൊലീസ് പിടിയിൽ. കാസർഗോഡ് അലിമറുകുംമൂല വീട്ടിൽ അജ്മൽ(20), കർണാടക മംഗളൂരു തൗഫീഖ് മൻസിലിൽ ഇർഷാദ് (28) എന്നിവർ ആണ് അറസ്റ്റിലായത്.
Read Also : ബിവറേജ് ഔട്ട്ലെറ്റുകളിൽ നിന്നും മദ്യം വാങ്ങി ചില്ലറ വിൽപ്പന: ‘ജവാൻ’ ഷജീർ പിടിയിൽ
കാക്കനാടിന് സമീപം പടമുകളിൽ നിന്നാണ് ഇവർ പിടിയിലായത്. മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ പൊലീസിനെ അറിയിക്കാനുള്ള കൊച്ചി സിറ്റി പൊലീസിന്റെ ‘യോദ്ധാവ്’ആപ്പിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. പടമുകൾ സൗഹാർദനഗറിൽ വാടകക്ക് താമസിക്കുകയായിരുന്നു ഇവർ.
Read Also : പിണറായി സർക്കാർ നാട് എങ്ങനെ വിറ്റ് തുലച്ച് പണമുണ്ടാക്കാമെന്ന ഗവേഷണം നടത്തുന്നവർ: കെ സുരേന്ദ്രൻ
അസമിലെ നിന്ന് കഞ്ചാവ് എത്തിച്ചാണ് ആവശ്യക്കാർക്ക് വിൽപന നടത്തിയിരുന്നത്. 12 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് മുറിയിൽ നിന്ന് കണ്ടെടുത്തു. ഭാരം അളക്കാനുപയോഗിക്കുന്ന യന്ത്രവും ചില്ലറ വിൽപനക്കുവേണ്ടിയുള്ള പാക്കറ്റുകളും ലഭിച്ചു. ഒന്നര ലക്ഷം രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തു.
ഇവർ ഓൺലൈനിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമായിരുന്നു കച്ചവടം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കാക്കനാട്ട് ഓട്ടോറിക്ഷ ഓടിക്കുന്ന ഇർഷാദ് 15 വർഷമായി കൊച്ചിയിൽ താമസിക്കുകയാണ്. മൂന്നുവർഷം മുമ്പാണ് അജ്മൽ കൊച്ചിയിൽ എത്തിയത്.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments