സൂചികകൾ നിറം മങ്ങി! ആഴ്ചയുടെ അവസാന ദിനവും നഷ്ടത്തോടെ ഓഹരി വിപണി

നിഫ്റ്റി 71.15 പോയിന്റ് നഷ്ടത്തിൽ 18,563-ലാണ് വ്യാപാരം അവസാനിപ്പിച്ചത്

ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നഷ്ടത്തോടെ ഓഹരി വിപണി. തുടർച്ചയായ രണ്ടാം ദിനമാണ് വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിക്കുന്നത്. ബിഎസ്ഇ സെൻസെക്സ് 223 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 62,625-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 71.15 പോയിന്റ് നഷ്ടത്തിൽ 18,563-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സിൽ ഇന്ന് രണ്ട് കമ്പനികളാണ് ലോവർ സർക്യൂട്ടിൽ എത്തിയത്. 31 കമ്പനികൾ 52 ആഴ്ചത്തെ താഴ്ചയിൽ എത്തി.

ടാറ്റാ സ്റ്റീൽ, എസ്ബിഐ, എച്ച്.യു.എൽ, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, എസ്ആർഎഫ് ലിമിറ്റഡ്, ഐസിഐസിഐ പ്രുഡൻഷ്യൽ, വോൾട്ടാസ്, ഐസിഐസിഐ ലൊമ്പാർഡ് തുടങ്ങിയവയുടെ ഓഹരികൾക്ക് മങ്ങലേറ്റു. അതേസമയം, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്, പേടിഎം, ടാറ്റാ കമ്മ്യൂണിക്കേഷൻസ്, സൊമാറ്റോ, ഇൻഡസ്ഇൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, പവർഗ്രിഡ്, അൾട്രാടെക് സിമന്റ്, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയവയുടെ ഓഹരികൾ മികച്ച നേട്ടം കൈവരിച്ചു.

Also Read: മണിപ്പൂരിൽ വീണ്ടും സംഘർഷം: സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

Share
Leave a Comment