തൃശൂർ: കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തൃശൂരാണ് സംഭവം.
പഴുവിൽ വെസ്റ്റ് മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന പുഴങ്കരയില്ലത്ത് റഷിദിന്റെ മകൻ ആഷിക്ക് ആണ് മരിച്ചത്. 19 വയസായിരുന്നു. ആഷിഖിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വലപ്പാട് മായ കോളജിലെ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു ആഷിഖ്.
Post Your Comments