കൊഴുപ്പടങ്ങിയ ഭക്ഷണത്തോടുള്ള അമിതമായ താല്‍പര്യം കൊണ്ടാണ് പകല്‍ സമയത്ത് ജോലിക്കിടയില്‍ ഉറക്കം വരുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.
യിങിങ് കാവോയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍, പുരുഷന്‍മാരിലാണ് പകല്‍ ജോലിസമയത്തെ ഉറക്കം കൂടുതലായി കാണുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ 1800 പുരുഷന്‍മാരെയാണ് ഇതു സംബന്ധിച്ച് പഠനത്തിന് വിധേയമാക്കിയത്.
Read Also : വിദേശ പണമിടപാടുകൾ ഇനി എളുപ്പത്തിലാകും, റുപേ ഫോറെക്സ് കാർഡുകൾക്ക് ആർബിഐയുടെ അനുമതി
എണ്ണ പലഹാരങ്ങളും, പാല്‍ക്കട്ടികളും, പിസയും ബര്‍ഗറുമൊക്കെ കഴിക്കുന്നവരിലാണ് ഈ പ്രശ്‌നം കണ്ടുവരുന്നത്. ഇത്തരക്കാരില്‍ ഉറക്കസംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. അതായത്, പകല്‍ ജോലിസമയത്ത് ഉറങ്ങുന്ന ഇക്കൂട്ടര്‍ക്ക് രാത്രിയില്‍ ശരിയായ ഉറക്കം ലഭിക്കാറില്ലെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, ഭാരക്കൂടുതലും, പ്രമേഹം, രക്തസമ്മര്‍ദ്ദം പോലെയുള്ള ജീവിതശൈലി രോഗങ്ങളും ഇത്തരക്കാരില്‍ സാധാരണമാണ്.
Post Your Comments