Latest NewsNewsBusiness

വിദേശ പണമിടപാടുകൾ ഇനി എളുപ്പത്തിലാകും, റുപേ ഫോറെക്സ് കാർഡുകൾക്ക് ആർബിഐയുടെ അനുമതി

ഇന്ത്യയിലെ ബാങ്കുകൾ മുഖാന്തരമാണ് റുപേ ഫോറെക്സ് കാർഡുകൾ ലഭ്യമാക്കുക

വിദേശ രാജ്യങ്ങളിൽ റുപേ ഫോറെക്സ് കാർഡുകൾക്ക് അനുമതി നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വിദേശ പണമിടപാടുകൾ എളുപ്പത്തിലാക്കുന്നതിന്റെ ഭാഗമായാണ് റുപേ ഫോറെക്സ് കാർഡുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. ഇതോടെ, വിദേശ രാജ്യങ്ങളിലുള്ള എ.ടി.എമ്മുകൾ, പി.ഒ.എസ് മെഷീനുകൾ, ഓൺലൈൻ ഇടപാടുകൾ എന്നിവയ്ക്ക് റുപേ ഫോറെക്സ് കാർഡുകൾ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇന്ത്യയിലെ ബാങ്കുകൾ മുഖാന്തരമാണ് റുപേ ഫോറെക്സ് കാർഡുകൾ ലഭ്യമാക്കുക. അതേസമയം, റുപേ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് കാർഡ് എന്നിവ വിദേശ രാജ്യങ്ങളിൽ ഉപയോഗിക്കാനുള്ള അനുമതിയും ആർബിഐ നൽകിയിട്ടുണ്ട്.

ആഗോള തലത്തിൽ റുപേ കാർഡുകളുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് റുപേ ഫോറെക്സ് കാർഡുകൾക്ക് രൂപം നൽകിയിരിക്കുന്നത്. വിദേശ പങ്കാളികളുമായുള്ള ഉഭയകക്ഷി കരാറുകളിലൂടെയും, അന്താരാഷ്ട്ര കാർഡുകളുമായുള്ള സഹകരണത്തിലൂടെയുമാണ് ഇന്ത്യൻ ബാങ്കുകളുടെ റുപേ കാർഡിന് ആഗോളതലത്തിൽ സ്വീകാര്യത ഉറപ്പുവരുത്തുന്നത്. റുപേ ഫോറെക്സ് കാർഡുകൾ പ്രചാരത്തിലാകുന്നതോടെ, പ്രവാസികൾക്ക് വളരെ എളുപ്പത്തിൽ ഇടപാടുകൾ പൂർത്തീകരിക്കാൻ കഴിയുന്നതാണ്.

Also Read: കാപ്ഷനും മെസേജും ഇനി എളുപ്പത്തിൽ തയ്യാറാക്കാം! ഐഎ ടൂളുകൾ ഉപയോഗിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാമും

shortlink

Related Articles

Post Your Comments

Related Articles


Back to top button