Latest NewsNewsBusiness

ഇ-റുപ്പി വൗച്ചറുകൾ ഇനി ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കും, പുതിയ പ്രഖ്യാപനവുമായി ആർബിഐ

രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇ-റുപ്പി വൗച്ചറുകൾ അവതരിപ്പിച്ചത്

രാജ്യത്ത് അതിവേഗം ശ്രദ്ധ നേടിയ ഇ-റുപ്പി വൗച്ചറുകൾ ഇനി മുതൽ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ വഴിയും ലഭിക്കും. ഇന്നലെ നടന്ന പണനയ പ്രഖ്യാപനത്തിലാണ് റിസർവ് ബാങ്ക് ഗവർണർ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കേന്ദ്രസർക്കാരും, നാഷണൽ പേയ്മെന്റ് കോർപ്പറേഷനും സംയുക്തമായി 2021-ലാണ് ഇ-റുപ്പി വൗച്ചറുകൾ അവതരിപ്പിച്ചത്. നിലവിൽ, പൊതു- സ്വകാര്യ ബാങ്കുകൾ മുഖാന്തരമാണ് ഇ-റുപ്പി വൗച്ചറുകൾ ലഭ്യമാക്കിയിരുന്നത്. എന്നാൽ, ഇനി മുതൽ ഇവ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ മുഖാന്തരവും ലഭ്യമാകും.

രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇ-റുപ്പി വൗച്ചറുകൾ അവതരിപ്പിച്ചത്. കറൻസി രഹിതമായ ഡിജിറ്റൽ വൗച്ചറുകളാണ് ഇ-റുപ്പി. ഇവ ക്യുആർ കോഡ്, എസ്എംഎസ് ആയാണ് ലഭിക്കുക. കോണ്ടാക്ട്‌ലെസ് ആയി ഇവ ലളിതമായ രീതിയിൽ കൈമാറാൻ സാധിക്കും. ഇതിനായി ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ആപ്പ്, ബാങ്ക് അക്കൗണ്ട് എന്നിവയുടെ ആവശ്യമില്ലെന്നതാണ് ശ്രദ്ധേയം. നിലവിൽ, കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജീവനക്കാർക്കും ജനങ്ങൾക്കും ആനുകൂല്യങ്ങൾ നൽകുന്നതിനായി ഇ-റുപ്പി വൗച്ചറുകൾ ഉപയോഗിക്കുന്നുണ്ട്.

Also Read: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം: ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button