KeralaLatest NewsNews

കെ ഫോൺ പദ്ധതിക്കായി ചൈനയിൽ നിർമ്മിച്ച ഒപ്റ്റിക്കൽ ഫൈബർ കേബിൾ വാങ്ങിയത് അസ്വാഭാവികം: കേന്ദ്രമന്ത്രി

ന്യൂഡൽഹി: കെ ഫോൺ പദ്ധതിക്കായി ചൈനീസ് ഒപ്റ്റിക്കൽ ഫൈബർ കേബിൾ വാങ്ങിയതിനെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ കെ ഫോൺ പദ്ധതിക്കായി ചൈനയിൽ നിർമ്മിച്ച ഒപ്റ്റിക്കൽ ഫൈബർ കേബിൾ വാങ്ങിയത് അസ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ക്വാ​ർ​ട്ടേ​ഴ്​​സി​ന് സ​മീ​പം വെ​ച്ചി​രു​ന്ന മോട്ടോർ ബൈക്ക് കത്തിച്ചു: പ്രതി പിടിയിൽ

ഇന്ത്യയിൽ നിരവധി കമ്പനികൾ കേബിൾ ഉൽപാദിപ്പിക്കുന്ന സാഹചര്യത്തിൽ എന്തിനാണ് ചൈനയിൽ നിന്നും വാങ്ങിയതെന്ന് പദ്ധതിയുമായി ബന്ധപ്പെട്ടവരാണ് വിശദീകരിക്കേണ്ടത്. ഇതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, കെ-ഫോൺ എന്ന പേരിൽ ജനങ്ങളെ കബളിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ചൈനീസ് കേബിളുകളാണ് കെ-ഫോണിന് ഉപയോഗിക്കുന്നത്. ഇത് ഉപഭോക്താക്കളെ പറ്റിക്കാനാണ്. രാജ്യത്ത് സുഗമമായരീതിയിൽ ഇന്റർനെറ്റ് സേവനം ലഭിക്കുമ്പോഴാണ് കെ-ഫോൺ പ്രഹസനം നടത്തുന്നത്. സംസ്ഥാനം കടക്കെണിയിലാവുമ്പോഴാണ് ഇത്തരം ധൂർത്തുകൾ സർക്കാർ നടത്തുന്നത്. പിണറായി വിജയൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ അഴിമതിയാണ് കേരളത്തിലുള്ളത്. ഇതേ കമ്പനിയാണ് കെ-ഫോണും നടത്തുന്നത്. എഐ ക്യാമറയെ പോലെ തന്നെ മുഖ്യമന്ത്രിക്കും സംഘത്തിനും പണമുണ്ടാക്കാനുള്ള ഉപാധി മാത്രമാണ് കെ-ഫോൺ. ഇത്രയും കാലത്തെ ലോക കേരളസഭ കൊണ്ട് എന്ത് നേട്ടമുണ്ടായെന്ന് പിണറായി വിജയൻ പറയണമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read Also: കൊട്ടിയൂർ ക്ഷേത്രോത്സവത്തിന് തുടക്കം: പ്രത്യേക തീർത്ഥാടക പാക്കേജുമായി കെഎസ്ആർടിസി

shortlink

Related Articles

Post Your Comments

Related Articles


Back to top button