Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

‘വലിയൊരു ശബ്ദത്തോടെ വണ്ടി ഇടിച്ചു, ബിനു ചേട്ടൻ ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റപ്പോൾ കണ്ടത്: പൊട്ടിക്കരഞ്ഞ് ലക്ഷ്മി

കൊല്ലം സുധിയുടെ വേർപാടിന്റെ ആഘാതത്തിൽ നിന്നും സിനിമാ-ടെലിവിഷന്‍ രംഗത്തുള്ളവർ ഇതുവരെ മുക്തി നേടിയിട്ടില്ല. സ്റ്റാര്‍ മാജികിലെ പ്രധാന താരങ്ങളിലൊരാളായിരുന്നു കൊല്ലം സുധി. സുധിയുടെ വേർപാട് തനിക്ക് ഇതുവരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അവതാരകയായ ലക്ഷ്മി നക്ഷത്ര പറയുന്നു. ഇരുവരും സഹോദരങ്ങളെ പോലെയായിരുന്നു. ചിന്നുവെന്ന് ലക്ഷ്മിയെ സ്വാതന്ത്ര്യത്തോടെ വിളിച്ചിരുന്ന ഒരേയൊരാൾ സുധിയാണ്. കൊല്ലം സുധിയെ കുറിച്ചും കുടുംബത്തെ കുറിച്ചും ബിനു അടിമാലിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചും പുതിയ വീഡിയോയിലൂടെ ആരാധകരോട് വിവരിച്ചിരിക്കുകയാണ് ലക്ഷ്മി.

നല്ലവരെയൊക്കെ ദൈവം നേരത്തെ വിളിക്കുമായിരിക്കുമെന്ന് പറഞ്ഞ് നിറകണ്ണുകളോടെയാണ് ലക്ഷ്മി സംസാരിച്ച് തുടങ്ങുന്നത്. ‘സുധി ചേട്ടൻ അദ്ദേഹത്തിന്റെ പേഴ്സണൽ കാര്യങ്ങളൊക്കെ എന്നോട് പറയുമായിരുന്നു. എന്റെ മുഖമൊന്ന് വാടി കഴിഞ്ഞാൽ ആദ്യം മനസിലാക്കിയിരുന്നതും സുധി ചേട്ടനായിരുന്നു. സുധി ചേട്ടന്റെ ഫാമിലിയുമായും എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. ഭാര്യ രേണുവും മകൻ കിച്ചുവും ഠമാർ പഠാർ ഷൂട്ടിന് അദ്ദേഹത്തോടൊപ്പം വരുമ്പോൾ വിശ്രമിച്ചിരുന്നത് എന്റെ മുറിയിലാണ്. ഫാമിലി കഴിഞ്ഞേ സുധി ചേട്ടന് മറ്റെന്തും ഉള്ളു. ഷൂട്ടിനിടയിലും ഒരു ബ്രേക്ക് കിട്ടിയാൽ ആദ്യം വീട്ടിലേക്ക് വീഡിയോ കോൾ വിളിക്കും.

നല്ലൊരു കലാകാരൻ കൂടിയായിരുന്നു അദ്ദേഹം. അപകടത്തിന് രണ്ട് ദിവസം മുമ്പ് ഞാൻ ചേട്ടനെ കണ്ടതാണ്. അന്ന് ഞാൻ ചേട്ടനെ കുറെ ഉപദേശിച്ചിരുന്നു. കാരണം സുധി ചേട്ടൻ അടുത്തിടെയായി വല്ലാതെ മെലിഞ്ഞിരുന്നു. കണ്ണിൽ മഞ്ഞ നിറവും വന്നിരുന്നു. ബോഡി ചെക്കപ്പ് നടത്തി എന്താണെന്ന് നോക്കണമെന്നും ഞാൻ പറ‍ഞ്ഞിരുന്നു. ചെയ്യാമെന്ന് ഉറപ്പ് നൽകിയാണ് പോയത്. ചേട്ടനെ ഉപദേശിക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് തന്നിരുന്നു. നമുക്ക് ഇത്രയും വിഷമമുണ്ടെങ്കിൽ വീട്ടുകാരുടെ അവസ്ഥ ചിന്തിക്കാൻ വയ്യ. ആ കുടുംബത്തിന് വേണ്ടി ചെയ്യാൻ പറ്റുന്നത് ഞാനും ചെയ്യും. സുധി ചേട്ടന് ഷൂട്ടിന് ഇടാൻ ഷർട്ടൊക്ക ഞാനാണ് സെലക്ട് ചെയ്ത് കൊടുത്തിരുന്നത്.

കഴിഞ്ഞ ദിവസം ബിനു ചേട്ടനെ കണ്ടു. അദ്ദേഹം സുഖംപ്രാപിച്ച് വരികയാണ്. സമയമെടുക്കും. എല്ലാവരും ഉറക്കത്തിലായിരുന്നപ്പോഴാണ് അപകടം നടന്നത്. ബിനു ചേട്ടൻ ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റപ്പോൾ കണ്ടത് സുധി ചേട്ടൻ വേദന അനുഭവിക്കുന്നതാണ്. എല്ലാം നേരിട്ട് കണ്ടതിന്റെ ഒരു ട്രോമ ബിനു ചേട്ടനുണ്ട്. മഹേഷിന്റെ സർജറി കഴിഞ്ഞു. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം’, ലക്ഷ്മി നക്ഷത്ര പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button