![](/wp-content/uploads/2023/06/nirmala.jpg)
ബെംഗളൂരു: ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ മകള്‍ പരകാല വങ്മയി വിവാഹിതയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായ പ്രതീക് ദോഷിയാണ് വരന്‍. വ്യാഴാഴ്ച ബെംഗളൂരുവില്‍ ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു വിവാഹം. ഗുജറാത്ത് സ്വദേശിയാണ് പ്രതീക്.
നോർത്ത് വെസ്റ്റേൺ മിഡിൽ സ്കൂൾ ഓഫ് ജേണലിസത്തിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള പരകാല വങ്മയി, മിന്റ് ലോഞ്ചിന്റെ ഫീച്ചർ ഡിപ്പാർട്ട്മെന്റിലെ ബുക്സ് ആൻഡ് കൾച്ചറൽ വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.
കെ ഫോൺ പദ്ധതിക്കായി ചൈനയിൽ നിർമ്മിച്ച ഒപ്റ്റിക്കൽ ഫൈബർ കേബിൾ വാങ്ങിയത് അസ്വാഭാവികം: കേന്ദ്രമന്ത്രി
2014 മുതല്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന പ്രതീക് ജോഷി, പിഎംഒയില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായാണ് ജോലി ചെയ്യുന്നത്. വധൂവരന്‍മാരെ ആശിര്‍വദിക്കാന്‍ ഉഡുപ്പി അടരുമഠത്തിലെ സന്യാസിമാർ എത്തിയിരുന്നു.
Post Your Comments