കാസര്‍കോട്: വ്യാജ എക്സ്പീരിയൻസ് സര്‍ട്ടിഫിക്കറ്റുമായി ഒരു കോളജിൽ തന്നെ രണ്ട് തവണ ജോലി തേടി കെ വിദ്യ എത്തിയിരുന്നതായി റിപ്പോർട്ട്. കെ വിദ്യ കാസര്‍കോട് കരിന്തളം ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇത്തവണയും ഇന്റർവ്യൂവിൽ പങ്കെടുത്തിരുന്നു. വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് ഇത്തവണയും വിദ്യ ഇന്റര്‍വ്യൂ ബോര്‍ഡിന് മുന്നിൽ ഹാജരാക്കിയിരുന്നത്. എന്നാൽ ജോലി കിട്ടിയില്ല. ലിസ്റ്റിൽ അഞ്ചാം റാങ്ക് ലഭിച്ചതോടെയാണ് ജോലി വഴിമാറി പോയത്.
2018-19,2020-21 വര്‍ഷങ്ങളില്‍ മഹാരാജാസില്‍ പഠിപ്പിച്ചുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു വിദ്യയുടെ കൈവശം ഉണ്ടായിരുന്നത്. ഈ വ്യാജ സർട്ടിഫിക്കറ്റ് വെച്ച് 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ കാലയളവിൽ നേരത്തെ വിദ്യ കരിന്തളം ഗവ കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അട്ടപ്പാടി കോളേജിൽ അധ്യാപനത്തിന് പ്രവേശനം നേടാനായി ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റിൽ പ്രിൻസിപ്പാളിന് സംശയം തോന്നിയതോടെ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നത്.
ഇതോടെ, വിദ്യ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാന്‍ കരിന്തളം ഗവ. കോളേജ് അധികൃതര്‍ മഹാരാജാസ് കോളേജിന് കത്ത് നല്കി. കത്തിന് മഹാരാജാസ് കോളേജ് വിശദീകരണം നൽകിയതോടെയാണ് വിദ്യയുടെ കള്ളത്തരമെല്ലാം പുറത്തായത്. വിദ്യ ഞങ്ങളുടെ കോളേജിൽ അധ്യാപികയായിരുന്നില്ലെന്നും വ്യാജ സര്‍ട്ടിഫിക്കറ്റാണെന്നും കാണിച്ച് മഹാരാജാസ് കോളേജ് അധികൃതര്‍ കരിന്തളം ഗവ. കോളേജ് അധികൃതര്‍ മറുപടി നൽകി. പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്.
Post Your Comments