അസമിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. തേസ്പൂരിൽ നിന്നും 39 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെയോടെയാണ് അനുഭവപ്പെട്ടത്. ഇത് സംബന്ധിച്ച വിവരങ്ങൾ നാഷണൽ സെന്റർ ഫോർ സീസ്മോളജി പുറത്തുവിട്ടിട്ടുണ്ട്.
നേരിയ ഭൂചലനമായതിനാൽ പ്രദേശത്ത് ആളപായമോ, വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായിട്ടില്ല. ഏതാനും മിനിറ്റുകളോളം നീണ്ട ഭൂചലനമാണ് അനുഭവപ്പെട്ടത്. സമാനമായ രീതിയിൽ മെയ് 29-നും അസമിൽ ഭൂചലനം ഉണ്ടായിട്ടുണ്ട്. അസമിലെ സോനിത്പൂരിൽ റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അന്ന് അനുഭവപ്പെട്ടത്.
Also Read: വിദേശ പണമിടപാടുകൾ ഇനി എളുപ്പത്തിലാകും, റുപേ ഫോറെക്സ് കാർഡുകൾക്ക് ആർബിഐയുടെ അനുമതി
മെയ് 29-ന് അഫ്ഗാനിസ്ഥാനിലും 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിട്ടുണ്ട്. ഇതിനുശേഷം പഞ്ചാബിന്റെയും ഹരിയാനയുടെയും ചില ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. മാർച്ച് 21-നും അഫ്ഗാനിസ്ഥാനിൽ 6.6 തീവ്രതയോടു കൂടിയ ഭൂചലനം ഉണ്ടായിട്ടുണ്ട്.
Post Your Comments