ന്യുയോര്‍ക്ക്: ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിനായി പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല, സ്പീക്കർ എഎൻ ഷംസീർ, ധനമന്ത്രി കെഎൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി ജോയ് എന്നിവരും നോർക്ക ഭാരവാഹികളുമാണ് സംഘത്തിനൊപ്പമുള്ളത്. മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ താരനിശ മോഡലിൽ സ്പോൺസർഷിപ്പ് കാർഡുകൾ ഇറക്കി പണപ്പിരിവ് മുതൽ സാമ്പത്തിക പ്രതിസന്ധി കാലത്തെ ധൂർത്ത് വരെ വിവാദങ്ങൾ കത്തി നിൽക്കെയാണ് സംഘത്തിന്റെ യാത്ര. ഇതിനിടെ മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യാത്രയെ പരിഹസിച്ച് എഴുത്തുകാരി അഞ്‍ജു പാർവതി പ്രഭീഷ് രംഗത്ത്. ഹവായ് ദ്വീപിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു ഉണ്ടായ വൻ ലാവാ പ്രവാഹത്തെയും കേരളം സംഘത്തിന്റെ യാത്രയെയും കോർത്തിണക്കി പരിഹസിച്ചുകൊണ്ടായിരുന്നു അഞ്‍ജുവിന്റെ പ്രതികരണം.
‘ബൂർഷ്വാ മുതലാളിമാരെ “പുകച്ചു” ചാടിക്കാൻ ടീം ഖേറളാ അമേരിക്കയിൽ ലാൻഡ് ചെയ്തിട്ടുണ്ട്.. ഈ ചിത്രത്തിൽ എനിക്ക് ഏറെ ഇഷ്ടമായത് ബൂർഷ്വാസികളെ നേരിടാനുള്ള പോരാട്ടത്തിൽ ടീം ഖേരളയേ മുന്നിൽ നിന്നും നയിക്കുന്ന കമലാ മാഡത്തിനെയാണ്. ആഗോള മുതലാളിത്ത സിംഹത്തെ അതിന്റെ മടയിൽ പോയി നേരിടുന്ന ടീം ഖേറളയ്ക്കൊപ്പം പ്രകൃതി പോലും നിലയുറപ്പിക്കുന്നു എന്നതിന്റെ തെളിവ് ആണ് അവർ ലാൻഡ് ചെയ്തതും ഹവായ് ദ്വീപിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു ഉണ്ടായ വൻ ലാവാ പ്രവാഹം. സാമ്രാജിത്വം തുലയട്ടെ! വിപ്ലവം ജയിക്കട്ടെ! ലോൽ സെലാം’, അഞ്‍ജു പാർവതി ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, ഇന്ന് തുടങ്ങി 13 വരെ മൂന്ന് ദിവസങ്ങളിലാണ് അമേരിക്കയിൽ ലോക കേരള സഭയുടെ മൂന്നാം സമ്മേളനം. പതിനൊന്നിനാണ് ലോക കേരളസഭാ സമ്മേളനവും ടൈം സ്ക്വയറിലെ പൊതു സമ്മേളനവും. പതിനൊന്നിന് ബിസിനസ് ഇൻവെസ്റ്റ് മീറ്റിനൊപ്പം സംരംഭകർ, വനിതാ സംരംഭകർ, നിക്ഷേപകർ, പ്രവാസി മലയാളി നേതാക്കൾ എന്നിവരുമായി സംഘം ചർച്ച നടത്തും. വേൾഡ് ട്രേഡ് സെന്റർ ആക്രമണ സ്മാരകം, യു.എൻ ആസ്ഥാന സന്ദർശനം എന്നിവയും പട്ടികയിലുണ്ട്.
Post Your Comments