ഇടുക്കി: ഭൂഉടമയെ ഭീഷണിപ്പെടുത്തിയ വില്ലേജ് അസിസ്റ്റന്റിനെ സ്ഥലം മാറ്റി. കാന്തള്ളൂർ വില്ലേജിൽ ഉൾപ്പെട്ട സ്ഥലത്തിന് ഓൺലൈനായി കരമടയ്ക്കാൻ തടസം നേരിട്ടപ്പോൾ പരാതി പരിഹരിച്ചില്ലെങ്കിൽ വിജിലൻസിൽ പരാതി നൽകുമെന്ന് പറഞ്ഞ ഭൂഉടമയെ കാന്തള്ളൂർ വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് ഭീഷണിപ്പെടുത്തിയെന്ന പരാതി മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ട് പരിഹരിച്ചു.
Read Also: അപൂർവ ഇനം സസ്യങ്ങളുള്ള ഔഷധത്തോട്ടം ലഡാക്കിൽ നിർമ്മിക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതായതായി റവന്യു വകുപ്പ് കമ്മീഷനെ അറിയിച്ചു. കമ്മീഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് ആൻറണി ഡൊമിനിക് ദേവികുളം തഹസിൽദാർക്ക് അന്വേഷണ ചുമതല നൽകിയതിനെ തുടർന്നാണ് തഹസിൽദാർ ഇടപെട്ട് പരാതി പരിഹരിച്ചത്. 2022-23 വർഷത്തെ ഭൂനികുതിയാണ് കമ്മീഷന്റെ ഇടപെടലിലൂടെ അടയ്ക്കാൻ കഴിഞ്ഞത്. തിരുവനന്തപുരം കാഞ്ഞിരംപാറ ശ്രീഭവനിൽ ശ്രീജിത്തിന്റെ പരാതിയിലാണ് കമ്മീഷൻ ഇടപെട്ടത്. കാന്തളളൂർ വില്ലേജ് ഓഫീസറെ പലവട്ടം കണ്ടെങ്കിലും ഫീൽഡ് അസിസ്റ്റന്റിനെ കാണാനാണ് അദ്ദേഹം നിർദ്ദേശിച്ചതെന്ന് പരാതിയിൽ പറയുന്നു.
വിജിലൻസിന് പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ ഇത്രയും കാലം ഇവിടെ വിജിലൻസ് ഉണ്ടായിട്ടും തന്നെ ഒരു ചുക്കും ചെയ്തില്ലല്ലോ എന്നായിരുന്നു ഫീൽഡ് അസിസ്റ്റന്റിന്റെ മറുപടിയെന്ന് പരാതിയിൽ പറയുന്നു. പരാതിയുമായി പോയാൽ ജീവിതകാലം മുഴുവൻ കയറിയിറങ്ങേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.
Post Your Comments