ഇന്ത്യൻ വാഹന വിപണിയിൽ ചുവടുകൾ ശക്തമാക്കാൻ ഒരുങ്ങി പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല. റിപ്പോർട്ടുകൾ പ്രകാരം, കേന്ദ്രം മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ഇതിനോടകം തന്നെ ടെസ്‌ല അംഗീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ വിതരണം ചെയ്യുന്നതിന് പുറമേ, ഇന്ത്യയിൽ വിതരണ ശൃംഖല സ്ഥാപിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാൽ, വിതരണ ശൃംഖല സ്ഥാപിക്കുന്നതിനായി എത്ര സമയം വേണ്ടിവരുമെന്ന് അറിയിക്കാൻ ടെസ്‌ലയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് .
പ്ലാന്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള രൂപരേഖ അടുത്ത ആറ് മാസത്തിനുള്ളിൽ ടെസ്‌ല സമർപ്പിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. രാജ്യത്ത് വിതരണ ശൃംഖല സ്ഥാപിക്കുന്നത് വരെ അതിനാവശ്യമായ ഘടകങ്ങളിൽ ഇറക്കുമതി ഇളവുകൾ നൽകാൻ സർക്കാർ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള പരിഷ്കരിച്ച പിഎൽഐ സ്കീം കേന്ദ്രം പുറത്തിറക്കുമെന്നാണ് സൂചന. ഘട്ടം ഘട്ടമായുള്ള നിർമ്മാണ പദ്ധതിയ്ക്ക് പിഎൽഐ സ്കീമിലൂടെ സാംസംഗ്, ആപ്പിൾ തുടങ്ങിയ നിർമ്മാണ കമ്പനികൾക്ക് രാജ്യം ഇളവുകൾ നൽകുന്നുണ്ട്.
Also Read: കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.10 കോടി രൂപയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍
Post Your Comments