കൊല്ലം സുധിയുടെ അപകട മരണം കേരളം ഞെട്ടലോടെയാണ് കേട്ടത്.ജീവിച്ചിരുന്നപ്പോൾ സുധി ഒരുപാടു കഷ്ടപ്പെട്ടിരുന്നു എന്നാണ്. ഏറെ നാൾ അമ്മ ഉപേക്ഷിച്ചു പോയ കുഞ്ഞിനേയും കൊണ്ട് സ്റ്റേജിൽ സുധി വന്നു പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. അന്നൊന്നും കാണാത്ത ബന്ധുക്കൾ ഇപ്പോൾ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം അവകാശം പറഞ്ഞു വരുന്നതിനെതിരെ സോഷ്യൽ മീഡിയ രൂക്ഷമായാണ് പ്രതികരിക്കുന്നത്.
എഴുത്തുകാരിയായ അഞ്ജു പാർവതിയുടെ പ്രതികരണം ഇങ്ങനെ,
ഒരാൾ ജീവിച്ചിരുന്നപ്പോൾ സമാധാനം കൊടുക്കാത്ത ബന്ധുജനങ്ങൾ അയാൾ മരണപ്പെട്ടാലും സമാധാനം കൊടുക്കരുത് കേട്ടോ. ഇന്നലെ പുലർച്ചെ മരണപ്പെട്ട കലാകാരന്റെ പേരിൽ, അവകാശവാദം മുഴക്കാൻ രംഗത്ത് വന്ന ബന്ധുക്കളും നാട്ടുകാരും.! എന്നാൽ കൈകുഞ്ഞുമായി അയാൾ സ്റ്റേജുകളിൽ നിന്ന് സ്റ്റേജുകളിലേക്ക് പോയപ്പോൾ ഈ പറയുന്ന മാതൃത്വത്തെയും കണ്ടില്ല, രക്തബന്ധുക്കളെയും കണ്ടില്ല. എന്തിന് ഇന്നലെ പുലർച്ചെ തൃശൂരിൽ അപകടത്തിൽപ്പെട്ട മനുഷ്യനാണ്.
രാവിലെ തന്നെ മരണവാർത്ത അറിഞ്ഞതുമാണ്. ഈ പറയുന്ന രക്തബന്ധുവിന് ( സഹോദരന് )ഒരിറ്റ് സ്നേഹം ഉണ്ടായിരുന്നുവെങ്കിൽ, ഓടിയെത്തിയേനെ ആശുപത്രിയിൽ. പിന്നെ വയ്യാത്ത അമ്മയുടെ കാര്യം. ചാനലുകൾക്ക് മുന്നിൽ ഇപ്പോൾ കരയുന്ന ആ അമ്മയുടെ കണ്ണുനീരിനു ലേശമെങ്കിലും നോവ് ഉണ്ടായിരുന്നുവെങ്കിൽ ദൂരവും രോഗവും ഒന്നും ഒരു പ്രശ്നമല്ല എന്ന് കരുതുമായിരുന്നു. കൊല്ലത്തു നിന്ന് ചങ്ങനാശ്ശേരി വരെ പോകാൻ കഴിയാത്ത ആരോഗ്യസ്ഥിതി ഒന്നും ആ അമ്മയ്ക്ക് നിലവിൽ ഉള്ളതായി ചാനലുകളിൽ കണ്ടില്ല.
പിന്നെ പേരിന് ഒപ്പം കൊല്ലം ഉള്ളതുകൊണ്ട് കൊല്ലത്ത് കൊണ്ടുവരണം എന്ന് വാശിപ്പിടിക്കുന്ന നാട്ടുകാരോടാണ്-സുധി എന്ന കലാകാരനെ അംഗീകരിച്ചത് കേരളം മുഴുവനായിട്ടാണ്. അയാളെ ഈ നിലയിൽ വളർത്തിയത് മലയാളികൾ ആണ്. ഒരു കലാകാരനും ഒരു നാടിന്റെ മാത്രം സ്വന്തം ആകുന്നില്ല.
അയാൾ പൊതു സ്വത്താണ്. പിന്നെ നിലവിൽ അദ്ദേഹത്തിന്റെ ഇതു വരെ ഉള്ള കാര്യങ്ങൾ ( ജീവിച്ചിരുന്നപ്പോൾ അവസരങ്ങളും പോപ്പുലാരിറ്റിയും വരുമാനവും, പിന്നെ അപകടസമയം മുതൽ ഈ നിമിഷം വരെയുള്ള ചിലവുകൾ ) നോക്കിയത് ഫ്‌ളവേഴ്സ് ചാനൽ ആണെങ്കിൽ അവർ തീരുമാനിക്കും എന്ത് വേണമെന്ന്! മരണസമയത്ത് പോലും വേട്ടയാടപ്പെടുന്ന ദുര്യോഗം വല്ലാത്ത വിധി തന്നെയാണ്.
Post Your Comments